local

ചന്ദ്രിക ഡോപ്പ എന്‍.സി.ഇ.ആര്‍.ടി സയന്‍സ് ക്വിസ്; പ്രൊ. രാജാറാം എസ് ശര്‍മ്മ മുഖ്യാതിഥി

By webdesk17

January 10, 2026

കോഴിക്കോട്: പ്ലസ് വണ്‍, പ്ലസ് ടു സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്കായി ചന്ദ്രിക ദിനപത്രവും ഡോപ്പ കോച്ചിങ് സെന്റററും സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല എന്‍.സി.ഇ.ആര്‍.ടി സയന്‍സ് ക്വിസ് 18ന് കോഴിക്കോട്ട് നടക്കും. മുന്‍ എന്‍.സി.ഇ.ആര്‍.ടി ജോയിന്റ് ഡയറക്ടര്‍ പ്രൊ. രാജാറാം എസ് ശര്‍മ്മ മുഖ്യാതിഥിയാവും. പൂര്‍ണമായും എന്‍.സി.ഇ.ആര്‍.ടി സയന്‍സ് സിലബസിലെ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയാധിഷ്ഠിതമായ മത്സരത്തില്‍ വിജയികള്‍ക്ക് മികച്ച ക്യാഷ് പ്രൈസുകളും ബ്രാന്‍ഡ് ന്യൂ ലാപ്‌ടോപ്പുകളും സ്‌കോളര്‍ഷിപ്പും ലഭിക്കും. മത്സരത്തിലെ മുഴുവന്‍ ഫൈനലിസ്റ്റുകള്‍ക്കും പ്രത്യേക സര്‍ട്ടിഫിക്കറ്റും ഗിഫ്റ്റ് വൗച്ചറുകളും ലഭ്യമാകും. പൂര്‍ണമായും സ്‌കൂളുകള്‍ മുഖാന്തരം രജിസ്‌ട്രേഷന്‍ നടക്കുന്ന മത്സരത്തില്‍ ഒരു സ്‌കൂളിനെ പ്രതിനിധീകരിച്ച് മൂന്ന് വിദ്യാര്‍ത്ഥികളാവും മത്സര രംഗത്തുണ്ടാവുക.

കോഴിക്കോട് കാലിക്കറ്റ് ടവറില്‍ നടക്കുന്ന മത്സരത്തിന്റെ രജിസ്‌ട്രേഷന്‍ ജനുവരി 15ന് അവസാനിക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികളും രക്ഷിതാക്കളും സ്‌കൂള്‍ മുഖേന 8139000219, 9645322200 നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.