കോഴിക്കോട്: റഷ്യന്‍ ലോകകപ്പിനോടനുബന്ധിച്ച് കേരളത്തിലെ പ്രമുഖ ട്രാവല്‍ ഗ്രൂപ്പായ റോയല്‍ ട്രാവല്‍സിന്റെ സഹകരണത്തോടെ ചന്ദ്രിക നടത്തിയ പ്രവചന മല്‍സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനം നാളെ (വ്യാഴം) രാവിലെ 10-30 ന് ചന്ദ്രിക മലപ്പുറം ഓഫീസില്‍ നടക്കും. സുസുക്കി ആക്‌സസ് ബൈക്കാണ് ബംബര്‍ സമ്മാനമായി നല്‍കുന്നത്. ദിവസേന നടത്തിയ നറുക്കെടുപ്പിലെ സമ്മാന ജേതാക്കള്‍ക്കും പുരസ്‌ക്കാരങ്ങള്‍ നല്‍കും. മുന്‍ ഇന്ത്യന്‍ താരവും പ്രമുഖ ഫുട്‌ബോളറുമായ യു.ഷറഫലി ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. പി.ഉബൈദുല്ല എം.എല്‍.എ, മലപ്പുറം ജില്ലാ പഞ്ചായത്ത്് പ്രസിഡണ്ട് എ.പി ഉണ്ണികൃഷ്ണന്‍ എന്നിവരും ചടങ്ങില്‍ സംബന്ധിക്കും. ചന്ദ്രികയും ഫാമിലി വെഡ്ഡിംഗ് സെന്ററും നടത്തിയ ലോകകപ്പ്് പ്രവചന മല്‍സര ജേതാക്കള്‍ക്കുള്ള റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റും ബൈക്കും കഴിഞ്ഞ മാസം സമ്മാനിച്ചിരുന്നു.