Video Stories
ചന്ദ്രിക നവതി: എജ്യു എക്‌സല്‍ എജ്യുക്കേഷന്‍ എക്‌സ്‌പോ 2023 ജൂലൈ 04, 05 തിയ്യതികളിൽ
Edu Excel Education Expo
2023 ജൂലൈ 04, 05 തിയ്യതികളിൽ കോട്ടക്കൽ പിഎം ഓഡിറ്റോറിയത്തിൽ നടക്കുകയാണ്

ചന്ദ്രിക ദിനപത്രത്തിന്റെ തൊണ്ണൂറാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിദ്യഭ്യാസ പ്രദർശനവും സെമിനാറുകളും Edu Excel Education Expo
2023 ജൂലൈ 04, 05 തിയ്യതികളിൽ കോട്ടക്കൽ പിഎം ഓഡിറ്റോറിയത്തിൽ നടക്കുകയാണ്.
മലപ്പുറം ജില്ലയിൽ നിന്നുംഈ വർഷം എസ്.എസ്.എൽ.സി, പ്ലസ്.ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്യുന്ന വിജയമുദ്ര 2023 പരിപാടിയും ഈ അവസരത്തിൽ നടക്കുകയാണ്.
എക്സ്പോയിലും, വിജയമുദ്രയിലും പങ്കെടുക്കാൻ മുകളിൽ നൽകിയ QR code scan ചെയ്യുകയോ, https://chandrikanavathi.in ഈ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുകയോ ചെയ്യുക.
kerala
പൂജപ്പുര ജയിലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവം: പൊലീസ് കേസെടുത്തു
ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.

തിരുവനന്തപുരം: പൂജപ്പുര ജയിലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജയിലില്‍ നിന്ന് മൂന്നു പാക്കറ്റ് കഞ്ചാവ് കണ്ടെത്തിയത്. അതേസമയം കേസില്‍ നിലവില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. പ്രാരംഭ അന്വേഷണം നടത്തിവരികയാണ്.
ആരെങ്കിലും പുറത്തുനിന്നും ജയിലിലേക്ക് കഞ്ചാവ് എറിഞ്ഞുകൊടുത്തതാണോയെന്ന സംശയവും പൊലീസിനുണ്ട്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് അന്വേഷണം. ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയിലാണ് സംഭവത്തില്‍ കേസെടുത്തത്. ജയില്‍ അടുക്കളയ്ക്ക് സമീപത്ത് വെച്ചാണ് കഞ്ചാവ് കണ്ടെത്തിയത്.
News
ഗസ പൂര്‍ണമായി പിടിച്ചെടുക്കാന്‍ ഉത്തരവിട്ട് നെതന്യാഹു
ബന്ദികളെ മോചിപ്പിക്കുന്നതിന് ഹമാസിനെ സമ്മര്‍ദത്തിലാക്കാനെന്ന് റിപ്പോര്‍ട്ട്

ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ബാക്കിയുള്ള ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസിനെ സമ്മര്‍ദത്തിലാക്കുക എന്ന ലക്ഷ്യത്തോടെ ഗസ മുനമ്പ് പൂര്‍ണ്ണമായും കൈവശപ്പെടുത്താന്‍ ഇസ്രാഈല്‍ സൈന്യത്തോട് ഉത്തരവിട്ടതായി ഇസ്രാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏകദേശം 75% പ്രദേശത്തിന്റെ നിയന്ത്രണത്തിലുള്ള ഇസ്രാഈല്‍ സൈന്യം — ബന്ദികളാക്കപ്പെട്ടതായി ഇന്റലിജന്‍സ് വിശ്വസിക്കുന്ന മേഖലകള്‍ ഉള്‍പ്പെടെ, ശേഷിക്കുന്ന പ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ തയ്യാറെടുക്കുന്നതിനാല്‍, ഏകദേശം പത്ത് മാസത്തെ യുദ്ധത്തില്‍ ഈ തീരുമാനം ഒരു വഴിത്തിരിവാണ്.
അതേസമയം അടിയന്തര വെടിനിര്‍ത്തല്‍ കരാര്‍ ആവശ്യപ്പെട്ട് പതിനായിരക്കണക്കിന് ഇസ്രാഈലികള്‍ ശനിയാഴ്ച രാത്രി തെരുവിലിറങ്ങി.
അതേസമയം, ഗസയ്ക്കുള്ളില്‍ മനുഷ്യത്വപരമായ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇസ്രാഈലിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ നടത്തുന്ന വിതരണ സൈറ്റുകള്‍ക്ക് സമീപം, മെയ് മുതല്‍ സഹായത്തിനായി ശ്രമിക്കുന്നതിനിടെ ഏകദേശം 1,400 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ കണക്കാക്കുന്നു. ഇസ്രാഈലി സൈന്യം സിവിലിയന്മാരെ നേരിട്ട് ലക്ഷ്യമിടുന്നത് നിഷേധിക്കുകയും ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ മുന്നറിയിപ്പ് വെടിയുതിര്‍ക്കുക മാത്രമാണ് ചെയ്തതെന്ന് അവകാശപ്പെടുകയും ചെയ്യുന്നു.
മാര്‍ച്ച് മുതല്‍ മെയ് വരെ, എല്ലാ ഭക്ഷണവും മരുന്നും മാനുഷിക സാധനങ്ങളും ഒഴിവാക്കി ഇസ്രാഈല്‍ എന്‍ക്ലേവില്‍ സമ്പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തി. അന്താരാഷ്ട്ര പ്രതിഷേധത്തെത്തുടര്‍ന്ന് ആ നയം ഭാഗികമായി അയവുവരുത്തി, എന്നാല്‍ യുദ്ധത്തില്‍ തകര്‍ന്ന പ്രദേശത്തിനുള്ളില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്ന ഏകദേശം 20 ലക്ഷം ഫലസ്തീനികളുടെ അവസ്ഥ വളരെ മോശമാണ്.
Video Stories
“മോഹന്‍ലാലിനെ അയക്കാതെ ജോഷി ചതിച്ച സ്ഥിതിക്ക് പച്ചക്കുളം വാസുവിനെ എങ്കിലും കൊണ്ടുവരുമോ കുഞ്ഞച്ച”; മന്ത്രി അബ്ദുറഹ്മാനെ പരിഹസിച്ച് സന്ദീപ് വാര്യര്‍
എന്തിനാണ് കായിക മന്ത്രി കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളെ ഇത്തരത്തില്‍ സ്വപ്നം കാണിച്ച് പറ്റിച്ചതെന്നും സന്ദീപ് വാര്യര്‍ ചോദിച്ചു.

മെസ്സി കേരളത്തിലേക്ക് എത്തില്ലെന്ന് സ്ഥിരീകരിച്ച കായികവകുപ്പ് മന്ത്രി വി അബ്ദുറഹ്മാനെ പരിഹസിച്ച് സന്ദീപ് വാര്യര്‍. മോഹന്‍ലാലിനെ അയക്കാതെ ജോഷി ചതിച്ച സ്ഥിതിക്ക് പച്ചക്കുളം വാസുവിനെ എങ്കിലും കൊണ്ടുവരുമോ കോട്ടയം കുഞ്ഞച്ചായെന്ന് സന്ദീപ് വാര്യര്‍ പരിഹസിച്ചു. എന്തിനാണ് കായിക മന്ത്രി കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളെ ഇത്തരത്തില്‍ സ്വപ്നം കാണിച്ച് പറ്റിച്ചതെന്നും സന്ദീപ് വാര്യര്‍ ചോദിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
അങ്ങനെ നമുക്കെല്ലാവര്‍ക്കും അറിയാമായിരുന്ന ഒരു സത്യം ഇന്ന് സ്‌പോര്‍ട്‌സ് മന്ത്രി വി അബ്ദു റഹ്മാന്‍ സമ്മതിച്ചിരിക്കുന്നു. മെസ്സി വരുന്നില്ല. എന്തിനാണ് കായിക മന്ത്രി കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളെ ഇങ്ങനെ സ്വപ്നം കാണിച്ച് പറ്റിച്ചത് ? മോഹന്‍ലാലിനെ അയക്കാതെ ജോഷി ചതിച്ച സ്ഥിതിക്ക് പച്ചക്കുളം വാസുവിനെ എങ്കിലും കൊണ്ടുവരുമോ കോട്ടയം കുഞ്ഞച്ചാ ?
ഇത് സംബന്ധിച്ച് ഇടതു പ്രൊഫൈലുകള്‍ക്കുള്ള ക്യാപ്‌സ്യൂള്‍ താഴെ കൊടുക്കുന്നു.
ക്യൂബയില്‍ നിന്ന് വരുമെന്ന് പറഞ്ഞ അത്ഭുത മരുന്ന് വന്നിട്ടില്ല, പിന്നെയാ അര്‍ജന്റീനയില്‍ നിന്ന് വരുമെന്ന് പറഞ്ഞ മെസ്സി.
-
india3 days ago
ബലാത്സംഗക്കേസ് പ്രതി ഗുര്‍മീത് റാം റഹീമിന് വീണ്ടും 40 ദിവസത്തെ പരോള്‍
-
kerala2 days ago
സ്കൂളുകളില്‍ ഓണപ്പരീക്ഷ 18 മുതല്‍ 29 വരെ
-
EDUCATION2 days ago
കനത്ത മഴ: രണ്ടു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
-
india3 days ago
ജമ്മു കാശ്മീര്‍ മുന്‍ ലഫ്.ഗവര്‍ണര്‍ സത്യപാല്‍ മാലിക് അന്തരിച്ചു
-
kerala3 days ago
കാറും സ്കൂട്ടറുകളും കൂട്ടിയിടിച്ച് രണ്ട് യുവതികള്‍ മരിച്ചു
-
kerala3 days ago
നടനും പ്രേം നസീറിന്റെ മകനുമായ ഷാനവാസ് അന്തരിച്ചു
-
Video Stories3 days ago
“മോഹന്‍ലാലിനെ അയക്കാതെ ജോഷി ചതിച്ച സ്ഥിതിക്ക് പച്ചക്കുളം വാസുവിനെ എങ്കിലും കൊണ്ടുവരുമോ കുഞ്ഞച്ച”; മന്ത്രി അബ്ദുറഹ്മാനെ പരിഹസിച്ച് സന്ദീപ് വാര്യര്‍
-
kerala3 days ago
മികച്ച ഭക്ഷണം തടവുകാര്‍ക്കല്ല കുട്ടികള്‍ക്കാണ് നല്‍കേണ്ടത്; കുഞ്ചാക്കോ ബോബന്