Video Stories

ചന്ദ്രിക നവതിയാഘോഷം പ്രത്യേക കാമ്പയിന്‍ 15 മുതല്‍ 31 വരെ, വിജയിപ്പിക്കുക : സാദിഖലി ശിഹാബ് തങ്ങള്‍

By webdesk11

August 04, 2023

കോഴിക്കോട് : ചന്ദ്രിക നവതിആഘോഷത്തോടനുബന്ധിച്ചുള്ള പ്രത്യേക കാമ്പയിന്‍ ആഗസ്ത് 15 മുതല്‍ 31 വരെ നടക്കും. കാമ്പയിന്‍ വിജയിപ്പിക്കുന്നതിന് ഏജന്റുമാരും ചന്ദ്രിക കോഓര്‍ഡിനേറ്റര്‍മാരും പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും രംഗത്തിറങ്ങണമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.

ഈ കാമ്പയിന്‍ കാലയളവില്‍ നാലു മാസത്തേക്ക് 900 രൂപ, ആറ് മാസത്തേക്ക് 1400 രൂപ, വാര്‍ഷിക വരിസംഖ്യ 2600രൂപ മാറ്റമില്ലാതെ തുടരുന്നതാണ്. ബന്ധപ്പെട്ട ഘടകങ്ങളില്‍ മൂന്ന് പേര് അടങ്ങുന്ന കാമ്പയിന്‍ ടീമിനെ ചുമതലപ്പെടുത്തേണ്ടതും ദിവസ വരിക്കാരെ ചേര്‍ക്കുന്നതിന് പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുമാണ്. വരിക്കാരെ ചേര്‍ക്കുന്നതിന് പ്രത്യേക മൊബൈല്‍ ആപ്പ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുസ്ലിംലീഗ് മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഭാഗമായി നിര്‍ബന്ധമായും ചന്ദ്രിക വാര്‍ഷിക വരിക്കാരാകേണ്ടവരില്‍ ഇനിയും വരിക്കാരാകാത്തവര്‍ ആഗസ്ത് 31ന് മുമ്പ് വരിസംഖ്യ അടക്കണം.