kerala

ചന്ദ്രിക ഫോട്ടോഗ്രാഫര്‍ കെ. ഗോപകുമാറിന്റെ വിയോഗത്തില്‍ അനുശോചിച്ച് കെ സി വേണുഗോപാല്‍

By webdesk17

January 07, 2026

ചന്ദ്രിക പത്രത്തിലെ ചീഫ് ഫോട്ടോഗ്രാഫര്‍ കെ ഗോപകുമാറിന്റെ നിര്യാണത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി അനുശോചിച്ചു. തലസ്ഥാന നഗരിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇടയിലെ സുപരിചിത മുഖങ്ങളിലൊന്നായിരുന്നു ഗോപകുമാര്‍. ഊര്‍ജ്ജസ്വലനും കര്‍മ്മനിരതനുമായ മാധ്യമപ്രവര്‍ത്തകനായിരുന്ന ഗോപകുമാറിന്റെ വേര്‍പാടില്‍ വേദനിക്കുന്ന കുടുംബാംഗങ്ങളുടേയും സഹപ്രവര്‍ത്തകരുടേയും ദുഖത്തില്‍ പങ്കുചേരുന്നെന്ന് കെസി വേണുഗോപാല്‍ എംപി പറഞ്ഞു.

ചന്ദ്രിക ചീഫ് ഫോട്ടോഗ്രാഫര്‍ കെ ഗോപകുമാര്‍ (58) കാരയ്ക്കാമണ്ഡപത്തിനു സമീപം വാഹനാപകടത്തിലാണ് മരിച്ചത്. ഗോപകുമാര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന ഭാര്യ ബിന്ദുവിന് പരുക്കേറ്റു.