kerala

കോവിഡാനന്തര കാലത്തെ ഉപരിപഠനം: വിര്‍ച്വല്‍ സമ്മിറ്റ്

By Test User

May 08, 2021

കല്‍പ്പറ്റ: നീലഗിരികോളേജും ചന്ദ്രിക ദിനപത്രവും ചേര്‍ന്ന് സംഘടിപ്പിക്കുന്ന കോവിഡാനന്തര കാലത്തെ ഉപരിപഠനം വിര്‍ച്വല്‍ സമ്മിറ്റ് മെയ് 15 ന് നടക്കും. രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ആശകളും ആശങ്കകളും പങ്കുവെക്കാനാണ് വിര്‍ച്വല്‍ സമ്മിറ്റ്.

രാവിലെ 11 മണി മുതല്‍ ആരംഭിക്കുന്ന പരിപാടി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യും. കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സ് സൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ് മുഖ്യാതിഥിയായിരിക്കും. റാഷിദ്‌ ഗസ്സാലി ആമുഖപ്രഭാഷണവും നിലഗിരി കോളേജജ് അക്കാദമിക് ഡീന്‍ പ്രൊഫസര്‍ ടി.മോഹന്‍ ബാബു എന്നിവര്‍ സംസാരിക്കും.

 

ZOOM ൽ ലൈവ്‌ ആയി പങ്കെടുക്കാൻ താഴെ നൽകപ്പെട്ട ലിങ്ക് ഉപയോഗിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യുമല്ലോ… https://us02web.zoom.us/meeting/register/tZMtdOmhrj8qG9HOZ0LygMkaUiRAtrntkt2b