kerala

മറുനാടന്‍ മലയാളിയുടെ എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്കെതിരെ മാനനഷ്ടകേസുമായി ചാണ്ടി ഉമ്മന്‍

By webdesk14

May 12, 2023

മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിനും നടത്തിപ്പുകാരനായ ഷാജന്‍ സ്‌കറിയ എന്നയാള്‍ക്കുമെതിരെ മാനനഷ്ടക്കേസ് നല്‍കി ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍. തന്റെ കുടുംബത്തിനെതിരെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതും വ്യാജരേഖകള്‍ പടച്ചുണ്ടാക്കുകയും ചെയ്‌തെന്ന് ആരോപിച്ച് മറുനാടനും മാനേജ്‌മെന്റിനും ചാണ്ടി ഉമ്മന്‍ മാനനഷ്ടക്കേസ് കൊടുത്താണ് നോട്ടീസ് അയച്ചത്.

ഫെയ്‌സ്ബുക്കിലൂടെയാണ് ചാണ്ടി ഉമ്മന്‍ കേസ് നല്‍കിയ വിവരം അറിയിച്ചത്. മാനനഷ്ടക്കേസില്‍ അയച്ച നോട്ടീസും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ചിട്ടുണ്ട്. മറുനാടന്‍ മലയാളിയുടെ എഡിറ്റര്‍ ഷാജന്‍ സ്‌കറിയ്ക്ക് പുറമെ മാനേജിങ് എഡിറ്റര്‍ ആന്‍ മേരി ജോര്‍ജ്, ചീഫ് എഡിറ്റര്‍ എം.റിജു എന്നിവര്‍ക്കാണ് വക്കീല്‍ നോട്ടീസ്.