kerala

സംസ്ഥാനത്ത് നബിദിന പൊതു അവധിയിൽ മാറ്റം

By webdesk14

September 24, 2023

സംസ്ഥാനത്ത് നബിദിനത്തോട് അനുബന്ധിച്ചുള്ള പൊതുഅവധിയില്‍ മാറ്റം. അവധി സെപ്റ്റംബര്‍ 28ലേക്ക് മാറ്റി. 27നായിരുന്നു മുന്‍ നിശ്ചയിച്ചിരുന്ന പൊതു അവധി. അവധി മാറ്റണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് നേതാവ് ടി.വി ഇബ്രാഹിം മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു.

മാസപ്പിറവി ദൃശ്യമായത് പ്രകാരം കേരളത്തില്‍ നബിദിനം 28ന് ആചരിക്കാന്‍ ഖാസിമാരും മതപണ്ഡിതരും ഐകകണ്‌ഠ്യേന തീരുമാനിച്ചിരുന്നു. ഇതേതുടര്‍ന്നാണ് അവധി മാറ്റിയിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തും നല്‍കിയിരുന്നു.