kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം, എട്ട് ജില്ലകളിലെ മുന്നറിയിപ്പ് പിൻവലിച്ചു; നാലിടത്ത് യെല്ലോ അലർട്ട്

By webdesk14

August 18, 2024

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ എട്ട് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ജാഗ്രതാ മുന്നറിയിപ്പ് പിന്‍വലിച്ചു. നിലവില്‍ നാല് ജില്ലകളില്‍ മാത്രമാണ് മുന്നറിയിപ്പുള്ളത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നത്തോടെ മണിമല, അച്ചന്‍കോവില്‍ നദികളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനുള്ള സാധ്യത മുന്‍നിര്‍ത്തി കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ നിന്ന് മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുകയാണ്.