kerala

ശബരിമല ദര്‍ശന സമയത്തില്‍ മാറ്റം

By Test User

November 22, 2022

ഭക്തജനങ്ങളുടെ തിരക്ക് കണക്കിലെടുത്ത് ശബരിമലയിലെ ദര്‍ശന സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തി. ഇന്ന് മുതല്‍ ഉച്ചപൂജയ്ക്ക് ശേഷം വൈകിട്ട് മൂന്നിനായിരിക്കും നട തുറക്കുന്നത്. രാവിലത്തെ ദര്‍ശന സമയം നേരത്തെ രണ്ട് മണിക്കൂര്‍ കൂട്ടിയിരുന്നു. ക്യൂ നിയന്ത്രണത്തിനും ഭക്തരുടെ സമയ നഷ്ടം ഒഴിവാക്കുന്നതിനും വേണ്ടിയാണ് സമയക്രമം മാറ്റിയിരിക്കുന്നത്.

ഇന്ന് 62,00 പേര്‍ വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനത്തിനായി ബുക്ക് ചെയ്തു. സീസണില്‍ ഏറ്റവും കൂടുതല്‍ പേര്‍ ദര്‍ശനം നടത്തിയത് ഇന്നലെയായിരുന്നു. 76,000 പേരാണ് ഇന്നലെ സന്നിധാനത്തെത്തിയത്.