സ്‌കൂള്‍ സമയമാറ്റവുമായി ബന്ധപ്പെട്ട് മത സംഘടനകളും മാനേജ്‌മെന്റ് പ്രതിനിധികളുമായി മന്ത്രി വി.ശിവന്‍കുട്ടി ഇന്ന് ചര്‍ച്ച നടത്തും. വൈകിട്ട് 4.30 ന് മന്ത്രിയുടെ ചേംബറിലാണ് യോഗം. ഓരോ മാനേജ്‌മെന്റില്‍ നിന്നും ഒരു പ്രതിനിധി ചര്‍ച്ചയില്‍ പങ്കെടുക്കും.
ചര്‍ച്ചയില്‍ രാവിലെ 15 മിനിറ്റ് നേരത്തേ തുടങ്ങുന്നത് ഒഴിവാക്കി ഉച്ചയ്ക്ക് ശേഷം സമയം ക്രമീകരിക്കുന്നതില്‍ ആലോചിക്കാനാണ് സമസ്ത മുന്നോട്ട് വെക്കുന്ന ഒരു നിര്‍ദേശം. വേനലവധിയില്‍ മാറ്റം വരുത്തി പഠന സമയം ഉറപ്പാക്കാമെന്നതടക്കം നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കും.
സമയമാറ്റം സംബന്ധിച്ച തീരുമാനമെടുക്കാന്‍ ഉണ്ടായ സാഹചര്യം യോഗത്തില്‍ വിശദീകരിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.