kerala

ട്രെയിന്‍ സമയക്രമത്തില്‍ മാറ്റം; ഒക്ടോബര്‍ 23 മുതല്‍ ബാധകം

By webdesk14

October 22, 2023

തിരുവനന്തപുരം : തൃശൂര്‍കണ്ണൂര്‍ (16609) എക്‌സ്പ്രസിന്റെ മൂന്ന് സ്റ്റേഷനുകളിലെയും എറണാകുളംഷൊര്‍ണൂര്‍ മെമുവിന്റെ (06018) ഷൊര്‍ണൂരിലെയും എത്തിച്ചേരല്‍ സമയത്തില്‍ ഒക്ടോബര്‍ 23 മുതല്‍ മാറ്റം. തൃശൂര്‍കണ്ണൂര്‍ രാവിലെ 6.35ന് പകരം 6.45 നാകും തൃശൂരില്‍നിന്ന് പുറപ്പെടുക.

പൂങ്കുന്നം 6.50 (നിലവിലെ സമയം 6.40), മുളങ്കുന്നത്തുകാവ് 6.57 (6.47), വടക്കാഞ്ചേരി 7.06 (6.55) എന്നിങ്ങനെയാണ് മറ്റ്‌ സ്റ്റേഷനുകളിലെ പുതുക്കിയ സമയം. എറണാകുളംഷൊര്‍ണൂര്‍ മെമു ഷൊര്‍ണൂരില്‍ എത്തുന്നത് നിലവിലെ രാത്രി 10.35നുപകരം രാത്രി 8.40 നായിരിക്കും. പുറപ്പെടല്‍ സമയത്തിലോ മറ്റ് സ്റ്റേഷനുകളിലെ സമയക്രമത്തിലോ മാറ്റമില്ല.