kerala

സ്‌കൂള്‍ സമയമാറ്റം; മതവിദ്യാഭ്യാസത്തെ തകര്‍ക്കാനുള്ള ഇടതുപക്ഷത്തിന്റെ ഗൂഢനീക്കം; പി.എം.എ സലാം

By webdesk18

June 11, 2025

സ്‌കൂൾ സമയമാറ്റം മതവിദ്യാഭ്യാസത്തെ തകർക്കാനുള്ള ഇടതുപക്ഷത്തിന്റെ ഗൂഢനീക്കത്തിന്റെ ഭാഗമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പ്രതികരിച്ചു. ഇടതുപക്ഷം അധികാരത്തിൽ വരുമ്പോഴെല്ലാം ഈ പ്രവണതയുണ്ട്. 1980ൽ അറബി ഭാഷ പഠനം ഇല്ലാതാക്കാൻ നായനാർ സർക്കാർ ശ്രമിച്ചു.

മതമില്ലാത്ത ജീവനുമായി വന്ന് വിശ്വാസികൾക്കെതിരെ തിരിഞ്ഞത് വി.എസ് അച്യുതാനന്ദൻ സർക്കാറാണ്. മദ്രസാ വിദ്യാഭ്യാസത്തെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് യാതൊരു കൂടിയാലോചനയും ഇല്ലാതെ ഇപ്പോൾ സ്‌കൂൾ സമയം മാറ്റുന്നത്. സർക്കാർ തീരുമാനം കൃത്യമായി വന്ന ശേഷം ഈ നീക്കത്തിനെതിരെ മുസ്ലിംലീഗ് പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.