News

മാറ് മഴേ….

By vismaya

February 15, 2026

ട്വന്റി 20 ലോകകപ്പില്‍ ഇന്ന് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യപാകിസ്താന്‍ മഹാപോരാട്ടം. മത്സരം രാത്രി ഏഴിന് കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയം വേദിയാകുന്നു.

കളത്തിന് പുറത്തുള്ള വിവാദങ്ങളും ബോര്‍ഡുകള്‍ തമ്മിലുള്ള തര്‍ക്കങ്ങളും നിറഞ്ഞ സാഹചര്യത്തിലാണ് ഇരു ടീമുകളും വീണ്ടും നേര്‍ക്കുനേര്‍ എത്തുന്നത്. ഏഷ്യാകപ്പില്‍ കൈകൊടുക്കാതെയും മുഖം നോക്കാതെയും മത്സരം അവസാനിപ്പിച്ച ടീമുകള്‍ ലോകകപ്പില്‍ ഏറ്റുമുട്ടുന്നത് വലിയ ചര്‍ച്ചകള്‍ക്കിടയാക്കുകയാണ്.

ആദ്യ ഘട്ടത്തില്‍ ബഹിഷ്‌കരണ ഭീഷണി മുഴക്കിയ പാകിസ്താന്‍, പിന്നീട് ഐസിസിയുടെ ഇടപെടലിനെ തുടര്‍ന്ന് മത്സരിക്കാന്‍ സമ്മതിച്ചു. ഇതോടെ ആവേശവും സംഘര്‍ഷവുമടങ്ങിയ മറ്റൊരു ഇന്ത്യപാകിസ്താന്‍ അധ്യായത്തിന് വേദിയൊരുങ്ങി.

ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് കൈകൊടുക്കുമോയെന്നതില്‍ ഇപ്പോഴും സസ്പെന്‍സ് തുടരുന്നു. രാഷ്ട്രീയവും കായികവുമായ പശ്ചാത്തലത്തില്‍ കടുത്ത വീരും വാശിയുമേറിയ പോരാട്ടം തന്നെയായിരിക്കും ഇന്ന് കൊളംബോയില്‍ അരങ്ങേറുക. ക്രിക്കറ്റ് ആരാധകരുടെ മുഴുവന്‍ ശ്രദ്ധയും ഇന്നത്തെ മത്സരത്തിലേക്ക് കേന്ദ്രീകരിച്ചിരിക്കുകയാണ്.