Connect with us

Cricket

ആളുമാറി; നെല്‍ വിവാദത്തില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം സനത് ജയസൂര്യക്കെതിരെ സൈബര്‍ ആക്രമണം

മലയാളത്തിലാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് ചിത്രങ്ങള്‍ക്ക് താഴെയുള്ള കമന്റുകള്‍.

Published

on

ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം സനത് ജയസൂര്യക്കെതിരെ സൈബര്‍ ആക്രമണം. നെല്‍ വിവാദവുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ സൈബര്‍ ആക്രമണം നടക്കുന്നത്. മലയാളത്തിലാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് ചിത്രങ്ങള്‍ക്ക് താഴെയുള്ള കമന്റുകള്‍.

കഴിഞ്ഞ ദിവസമാണ് കൃഷി മന്ത്രി പി.പ്രസാദ്, വ്യവസായ മന്ത്രി പി.രാജീവ് എന്നിവര്‍ വേദിയിലിരിക്കെ, സംസ്ഥാന സംസ്ഥാന സര്‍ക്കാരിനെതിരെ നടന്‍ ജയസൂര്യ വിമര്‍ശനമുന്നയിച്ചത്.
കര്‍ഷകര്‍ നേരിടുന്ന ദുരനുഭവങ്ങള്‍ വിവരിച്ചാണ് ജയസൂര്യ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്.നെല്ലു കൊടുത്തിട്ടും സപ്ലൈകോ പണം നല്‍കാത്തതിനെ തുടര്‍ന്ന് തിരുവോണ നാളിലും ഉപവാസമിരിക്കുന്ന കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടിയായിരുന്നു താരത്തിന്റെ വിമര്‍ശനം.

എന്നാല്‍ സിനിമ താരം ജയസൂര്യയ്ക്ക് പകരം ക്രിക്കറ്റ് താരം ജയസൂര്യക്ക് നേരെയാണ് സൈബര്‍ ആക്രമണം നടക്കുന്നത്. സനത് ജയസൂര്യയുടെ ഫേസ്ബുക്ക് പേജില്‍ അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ക്ക് താഴെയാണ് മലയാളികളുടെ കമന്റുകള്‍ നിറയുന്നത്.

ഇനി താങ്കളുടെ ഒറ്റ സിനിമയും കാണില്ല. നിങ്ങള്‍ക്ക് കേരളത്തിന്റെ വികാരം അറിയില്ല, എല്‍ഡിഎഫിനെ വിമര്‍ശിക്കാന്‍ ആളല്ല. നിന്റെ കള്ളക്കളിയുടെ ചരിത്രം ഒക്കെ അറിയാവുന്നവരാണ് ഞങ്ങള്‍, സര്‍ക്കാരിനെ താഴെയിറക്കാനുള്ള ആസൂത്രിത ശ്രമമൊന്നും നടക്കില്ല.. തുടങ്ങി ഒരുപാട് കമന്റുകളാണ് ജയസൂര്യയുടെ പോസ്റ്റുകള്‍ക്ക് താഴെ വരുന്നത്. എന്നാല്‍ വിഷയവുമായി ബന്ധപ്പെട്ട താരം പ്രതികരിച്ചിട്ടില്ല.

അതേസമയം സിനിമ താരം ജയസൂര്യക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ക!ൃഷിമന്ത്രി പി പ്രസാദ് രംഗത്തെത്തി. ജയസൂര്യയുടെയും കൃഷ്ണ പ്രസാദിന്റെയും വാദം തെറ്റെന്ന് മന്ത്രി . ഇരുവരും ആരോപണം ഉന്നയിച്ചത് ബോധപൂര്‍വമാണ്. കൃഷ്ണ പ്രസാദ് വ്യക്തമായ രാഷ്ട്രീയമുള്ളയാളെന്നും മന്ത്രി പറഞ്ഞു.

Cricket

ഏകദിന ലോകകപ്പ് സന്നാഹമത്സരങ്ങൾ ഇന്നുമുതൽ; ഇന്ത്യ നാളെ ഇറങ്ങും

ഗുവാഹത്തിയിൽ നടക്കുന്ന കളിയിൽ നിലവിലെ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളി.

Published

on

ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും . ഇന്ന് മൂന്ന് മത്സരങ്ങളാണ് നടക്കുന്നത്.ഹൈദരാബാദിൽനടക്കുന്ന മത്സരത്തിൽ ന്യൂസിലൻഡ് പാകിസ്താനെയും,ഗുവാഹത്തിയിൽ നടക്കുന്ന മത്സരത്തിൽ ശ്രീലങ്ക ബംഗ്ലാദേശിനേയും, തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാനേയും നേരിടും.ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരം നാളെയാണ്. ഗുവാഹത്തിയിൽ നടക്കുന്ന കളിയിൽ നിലവിലെ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളി.

Continue Reading

Cricket

ഇന്‍ഡോറില്‍ ഇന്ത്യന്‍ പൂരം; ആസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ

ശ്രേയസ് 90 പന്തില്‍ മൂന്ന് സിക്‌സും ആറ് ഫോറുമായി 105 റണ്‍സും ഗില്‍ 97 പന്തില്‍ നാല് സിക്‌സും ആറ് ഫോറും സഹിതം 104 റണ്‍സുമെടുത്തു

Published

on

ഓസ്‌ട്രേലിയയ്‌ക്കെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിങ് തിരഞ്ഞെടുത്തു. ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിന്റെ തീരുമാനം തെറ്റെന്ന് തെളിയിച്ചായിരുന്നു ഇന്ത്യന്‍ മുന്നേറ്റം. തുടക്കത്തില്‍ റുത്‌രാജ് ഗെയ്ക്ക്‌വാദിനെ പുറത്താക്കി ഓസ്‌ട്രേലിയ നേട്ടമുണ്ടാക്കി.

എട്ട് റണ്‍സെടുത്ത ഗെയ്ക്ക്‌വാദിനെ ഹേസല്‍വുഡാണ് പുറത്താക്കിയത്. രണ്ടാം മത്സരത്തില്‍ ഇന്ത്യ 50 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ അടിച്ചുകൂട്ടിയത് 399 റണ്‍സാണ്. പന്തെറിഞ്ഞ ഓസീസ് ബൗളര്‍മാരെല്ലാം കണക്കിന് തല്ലുവാങ്ങി.

ശ്രേയസ് 90 പന്തില്‍ മൂന്ന് സിക്‌സും ആറ് ഫോറുമായി 105 റണ്‍സും ഗില്‍ 97 പന്തില്‍ നാല് സിക്‌സും ആറ് ഫോറും സഹിതം 104 റണ്‍സുമെടുത്തപ്പോള്‍ തുടര്‍ന്നെത്തിയ ആരും മോശമാക്കിയില്ല. കെ.എല്‍. രാഹുല്‍ 38 പന്തില്‍ മൂന്ന് സിക്‌സും അത്രയും ഫോറുമടിച്ച് 52 റണ്‍സും ഇഷാന്‍ കിഷന്‍ 18 പന്തില്‍ രണ്ട് സിക്‌സും രണ്ട് ഫോറും സഹിതം 31 റണ്‍സും അടിച്ചപ്പോള്‍ അവസാന ഓവറുകളില്‍ സൂര്യകുമാര്‍ യാദവിന്റെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

Continue Reading

Cricket

സിറാജിന്റെ മുന്നില്‍ മുട്ടുമടക്കി ലങ്ക; ഇന്ത്യക്ക് എട്ടാം ഏഷ്യ കപ്പ് കിരീടം

മുഹമ്മദ് സിറാജാണു കളിയിലെ താരം

Published

on

ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് എട്ടാം കിരീടം. കലാശ പോരാട്ടത്തില്‍ 10 വിക്കറ്റുകള്‍ക്ക് ഇന്ത്യ വിജയിച്ചു. ശ്രീലങ്ക ഉയര്‍ത്തിയ 51 റണ്‍സ് ഏക പക്ഷീയമായ 6.1 ഓവറില്‍ ഇന്ത്യ മറികടന്നു. ഓപ്പണര്‍മാരായ ശുഭ്മന്‍ ഗില്‍ (27), ഇഷാന്‍ കിഷന്‍ (23) എന്നിവര്‍ പുറത്താകാതെ നിന്നു. മുഹമ്മദ് സിറാജാണു കളിയിലെ താരം.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്കയെ 15.2 ഓവറില്‍ 50 റണ്‍സില്‍ ഇന്ത്യ എറിഞ്ഞിടുകയായിരുന്നു. ഇന്ത്യയ്ക്കായി ആറു വിക്കറ്റുകള്‍ മുഹമ്മദ് സിറാജ് വീഴ്ത്തി. പതും നിസംഗ (നാല് പന്തില്‍ രണ്ട്), സധീര സമരവിക്രമ (പൂജ്യം), ചരിത് അസലങ്ക (പൂജ്യം), ധനഞ്ജയ ഡിസില്‍വ (രണ്ടു പന്തില്‍ നാല്), ക്യാപ്റ്റന്‍ ദസുന്‍ ശനക (പൂജ്യം), കുശാല്‍ മെന്‍ഡിസ് (34 പന്തില്‍ 17) എന്നിവരാണ് സിറാജിന്റെ പന്തുകളില്‍ പുറത്തായത്.

ഏഴ് ഓവറുകള്‍ പന്തെറിഞ്ഞ സിറാജ് വഴങ്ങിയത് 21 റണ്‍സ് മാത്രം. പവര്‍ പ്ലേയില്‍ സിറാജ് എറിഞ്ഞ 5 ഓവറുകളിലെ (30 പന്ത്) 26 പന്തുകളിലും റണ്‍നേടാന്‍ ലങ്കന്‍ താരങ്ങള്‍ക്കു സാധിച്ചില്ല. ഈ 5 ഓവറുകളില്‍നിന്ന് താരം വീഴ്ത്തിയത് അഞ്ചു വിക്കറ്റുകള്‍. വഴങ്ങിയത് ഒരു ബൗണ്ടറി. ഏഷ്യാ കപ്പ് ഫൈനലിലെ ഏറ്റവും മികച്ച രണ്ടാമത്തെ ബോളിങ് പ്രകടനമാണ് കൊളംബോയില്‍ സിറാജ് സ്വന്തം പേരിലാക്കിയത്.

ഏകദിന ചരിത്രത്തില്‍ ശ്രീലങ്കയുടെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്‌കോറാണ് ഇന്ത്യയ്‌ക്കെതിരെ നേടിയത്. ശ്രീലങ്കന്‍ നിരയില്‍ രണ്ടക്കം കടന്നത് രണ്ടു താരങ്ങള്‍ മാത്രം. കുശാല്‍ മെന്‍ഡിസും (34 പന്തില്‍ 17), ദുഷന്‍ ഹേമന്ദയും (15 പന്തില്‍ 13). പതിനാറാം ഓവറിലെ അവസാന രണ്ടു പന്തുകളിലും വിക്കറ്റുകള്‍ വീഴ്ത്തി ഹാര്‍ദിക് പാണ്ഡ്യയാണ് ലങ്കയുടെ പതനം പൂര്‍ത്തിയാക്കിയത്. പാണ്ഡ്യ മൂന്നു വിക്കറ്റുകളും ജസ്പ്രീത് ബുമ്ര ഒരു വിക്കറ്റും നേടി.

മൂന്ന് മണിക്കു തുടങ്ങേണ്ട മത്സരം മഴ കാരണം 3.45 ഓടെയാണ് ആരംഭിക്കാന്‍ സാധിച്ചത്. കഴിഞ്ഞ മത്സരങ്ങളില്‍ സ്പിന്നിനെ പിന്തുണച്ചിരുന്ന പിച്ച്, ഫൈനല്‍ ദിനം പേസര്‍മാരുടെ ഭാഗത്തേക്കു കൂറുമാറി. സിറാജിന്റെയും ബുമ്രയുടേയും ഓരോ ഓവറുകള്‍ മെയ്ഡനായിരുന്നു.

Continue Reading

Trending