ഷുഗര്‍ രോഗികളില്‍ പലരുടെയും രാത്രി ഭക്ഷണം ചപ്പാത്തിയാണ്. ചോറില്‍ കൂടുതല്‍ ഷുഗര്‍ ഉണ്ട് എന്ന കാരണത്താലാണ് പലരും ഗോതമ്പ് കഴിക്കാന്‍ ഇഷ്ടപ്പെടുന്നത്. യഥാര്‍ത്ഥത്തില്‍ ഗോതമ്പ് കഴിച്ചാല്‍ ഷുഗര്‍ കുറയുമോ? യാഥാര്‍ത്ഥ്യം ഇങ്ങനെ

ഏതാണ് ഭേദം?

ഗോതമ്പ് കഴിച്ചാല്‍ ഷുഗര്‍ കുറയും, അരിയാഹാരം കഴിച്ചാല്‍ അതു കൂടും എന്ന ധാരണ തെറ്റാണ്. ഇരു ഭക്ഷണത്തിലും അടങ്ങിയിട്ടുള്ള അന്നജത്തിന്റെ അളവ് ഒന്നു തന്നെ.

യഥാര്‍ത്ഥത്തില്‍ പാന്‍ക്രിയാസ് ഗ്രന്ഥിയാണ് പ്രമേഹത്തിന്റെ ഉറവിടം. പാന്‍ക്രിയാസ് ഉത്പാദിപ്പിക്കുന്ന ഹോര്‍മോണിയ ഇന്‍സുലിന്റെ അളവു കുറയുമ്പോഴാണ് ശരീരത്തില്‍ ഷുഗറിന്റെ അളവ് കൂടുന്നത്. മരുന്ന് ഉപയോഗിച്ച് ഷുഗറിനെ നിയന്ത്രിക്കാന്‍ തുടങ്ങുന്നതോടെ പാന്‍ക്രിയാസിലെ ബീറ്റാ സെല്ലുകള്‍ ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കുന്നത് കുറയ്ക്കും. ഇതോടെ ശരീരത്തിലെ സ്വാഭാവിക ഇന്‍സുലിന്‍ നിലയ്ക്കും. പിന്നീട് കുത്തിവയ്പ്പുകളെ ആശ്രയിക്കുക മാത്രമാണ് പോം വഴി.

പച്ചക്കറി ശീലിക്കൂ

പച്ചക്കറികള്‍ ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക എന്നതിലാണ് കാര്യം. മധുരം തീര്‍ത്തും ഒഴിവാക്കണം. പഞ്ചസാര ചേര്‍ന്ന പാല്‍, ചായ, ശര്‍ക്കര, മദ്യം, പുകവലി എന്നിവയെ കുറിച്ച് ആലോചിക്കുകയേ വേണ്ട. കപ്പയും ഉരുളക്കിഴങ്ങും വര്‍ജിക്കണം. പഴുത്ത ചക്കയും സപ്പോട്ടയും മാങ്ങയുമൊക്കെ ഷുഗര്‍ കൂട്ടും. പേരക്ക, ആപ്പിള്‍, ഓറഞ്ച് പോലുള്ള പഴങ്ങള്‍ ആവാം.

കൈയും കാലും അനങ്ങണം!

പ്രമേഹരോഗികള്‍ക്ക് വ്യായാമം മുഖ്യമാണ് എന്നു പറയേണ്ടതില്ല. രാവിലെ എഴുന്നേറ്റ് ചെയ്യുന്നതാണ് ഉത്തമം. പാന്‍ക്രിയാസിനെ ഉത്തേജിപ്പിച്ച് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാന്‍ ശരിയായ വ്യായാമ മുറ സഹായിക്കുന്നു.