kerala

കണ്ണൂരില്‍ ക്ഷേത്രോത്സവത്തില്‍ ചെഗുവേരയുടെ കൊടിയും വിപ്ലവ ഗാനവും

By webdesk18

April 20, 2025

കണ്ണൂരില്‍ ഭഗവതി ക്ഷേത്രോത്സവത്തില്‍ ചെഗുവേരയുടെ കൊടിയും വിപ്ലവ ഗാനവും. കല്ലിക്കണ്ടി കാവുകുന്നത്ത് മൊയിലോം ഭഗവതി ക്ഷേത്രോത്സവത്തിലെ ഉത്സവത്തിന്റെ ഭാഗമായ ഘോഷയാത്രക്കിടെ സിപിഎം പ്രവര്‍ത്തകരാണ് ചെഗുവേരയുടെ ചിത്രമുള്ള കൊടി ഉയര്‍ത്തിയത്.

ഇതിനുമുമ്പ് സമാനമായ രീതിയില്‍ കടയ്ക്കല്‍, കോട്ടുക്കല്‍, കൊല്ലത്തും ഇത്തരത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പേരില്‍ കൊടിയും വിപ്ലവഗാനങ്ങളും ഗണഗീതവുമെല്ലാം ഉയര്‍ന്നിരുന്നു.

ഇതിനെതിരെ കേസുകള്‍ നിലനില്‍ക്കെയാണ് ഇപ്പോള്‍ കണ്ണൂരിലും സിപിഎം പ്രവര്‍ത്തകര്‍ ചെഗുവേരയുടെ ചിത്രമുള്ള കൊടി ഉയര്‍ത്തിയിരിക്കുന്നത്.