Film

വഞ്ചനാക്കേസ്: നടന്‍ ബാബുരാജ് അറസ്റ്റില്‍

By webdesk13

February 04, 2023

തൊടുപുഴ: വഞ്ചനാക്കേസില്‍ സിനിമാ നടന്‍ ബാബുരാജ് അറസ്റ്റില്‍. റവന്യു നടപടി നേരിടുന്ന കല്ലാറിലെ റിസോര്‍ട്ട് പാട്ടത്തിനു നല്‍കി പണം തട്ടിയെടുത്തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം അടിമാലി പൊലീസ് സ്‌റ്റേഷനില്‍ ഹാജരയാപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കുകയും ചോദ്യം ചെയ്യലിന് സ്‌റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ആനവിരട്ടി കമ്പി ലൈനില്‍ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ട് കോതമംഗലം സ്വദേശിക്ക് പാട്ടത്തിന് നല്‍കിയതു സംബന്ധിച്ചാണ് കേസ്.