crime

പഞ്ചസാര നല്‍കാമെന്ന് പറഞ്ഞു പറ്റിച്ചു; മുംബൈ സ്വദേശി പിടിയില്‍

By webdesk14

February 08, 2023

പഞ്ചസാര നല്‍കാമെന്ന് പറഞ്ഞ് കൊച്ചി സ്വദേശികളെ പറ്റിച്ച മുംബൈ സ്വദേശി പിടിയില്‍. ജിതേന്ദ്ര രാജറാം എന്നയാളാണ് പിടിയിലായത്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൊച്ചി സ്വദേശികളായ പരാതിക്കാര്‍ പഞ്ചസാര കച്ചവടം ചെയ്യുന്നതിനായി 9 ലക്ഷത്തോളം രൂപ മുംബൈ സ്വദേശിയായ പ്രതിയുടെ അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തിരുന്നു.

പിന്നീട് പഞ്ചസാര കയറ്റാനായി ലോറി അയച്ചു കൊടുത്തപ്പോള്‍ ഓര്‍ഡര്‍ ക്യാന്‍സല്‍ ആയെന്ന് പറഞ്ഞ് ലോറി തിരിച്ചയച്ചു. പലതവണയായി ഇത് ആവര്‍ത്തിച്ചപ്പോള്‍ പരാതിക്കാര്‍ പണം തിരികെ ആവശ്യപ്പെട്ടു. പണം തിരികെ നല്‍കാന്‍ പ്രതി തയ്യാറായില്ല. ഇതോടെ പരാതിക്കാര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.