ചേരുവകള്‍:
ഉരുളക്കിഴങ്ങ് -6 എണ്ണം, വേവിച്ചത് ബോണ്‍ലെസ്സ് ചിക്കന്‍ -500 ഗ്രാം, വേവിച്ച് കീറിയത് കാരറ്റ് -1/2 കപ്പ്, നന്നായി അരിഞ്ഞ വേവിച്ചത് കാപ്‌സിക്കം-1/2കപ്പ്, നന്നായി അരിഞ്ഞത് ഉള്ളി-1/2 കപ്പ്, നന്നായി അരിഞ്ഞത് മൊസറെല്ല ചീസ് -1 കപ്പ് കോണ്‍സ്റ്റാര്‍ച്ച് – 3 ടേബിള്‍ സ്പൂണ്‍ ഉപ്പ്-ആവശ്യത്തിന് കുരുമുളക് പൊടി -1 ടേബിള്‍ വെളുത്തുള്ളി-1ടീസ്പൂണ്‍ പച്ചമുളക് -2-3, നന്നായി അരിഞ്ഞത് പാര്‍സ്ലി ഇല-1 ടേബിള്‍ സ്പൂണ്‍, അരിഞ്ഞത് വെളിച്ചെണ്ണ-പൊരിക്കാന്‍ കോട്ടിംഗിന് -1 ബ്രെഡ് ക്രംബ്‌സ് – 1 കപ്പ് മൈദ 1/2 കപ്പ് + 1/3 കപ്പ് വെള്ളം
തയാറാക്കുന്ന വിധം: 1. ഒരു പാത്രത്തില്‍, ഉരുളക്കിഴങ്ങ്, ചിക്കന്‍, കാരറ്റ്, പച്ചമുളക്, കാപ്‌സിക്കം, ഉള്ളി, മുട്ട, കോണ്‍സ്റ്റാര്‍ച്ച്, ഉപ്പ്, കുരുമുളക്, വെ ളുത്തുള്ളി, ചീസ് എന്നിവ ചേര്‍ത്ത് മിക്സ് ചെയ്യുക. 2. മറ്റൊരു പാത്രത്തില്‍, മൈദയും വെള്ളവും ചേര്‍ത്ത് തിക്ക് പേസ്റ്റ് ആക്കുക. 3. മറ്റൊരു ബൗളില്‍, ബ്രെഡ് ക്രംബ്സ് ഇടുക. 4. ചിക്കന്‍ മിക്‌സ്ചര്‍ ഉണ്ടയാക്കി ഒരു ട്രേയില്‍ വച്ച് 30 മിനിറ്റ് ഫ്രീസ് ചെയ്യുക. 5. ഫ്രീസ് ചെയിത ചിക്കന്‍ മൈദ മിക്സ്ചറില്‍ കോട്ട് ചെയ്ത് ബ്രെഡ് ക്രംബ്സില്‍ ഉരുട്ടി വെളിച്ചെണ്ണയില്‍ പൊരിക്കുക.