kerala

തക്കംപാര്‍ത്തിരുന്ന് ഇരയെ പിടികൂടി ചീറ്റ: വീഡിയോ വൈറല്‍

By webdesk11

February 11, 2023

ഇരകള്‍ക്കായി തക്കം പാര്‍ത്തിരുന്ന് വേട്ടയാടുന്ന വന്യമൃഗങ്ങളുടെ വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ ധാരാളമാണ്. അത്തരത്തില്‍ കൗതുക മുണര്‍ത്തുന്ന ഒരു വീഡിയോയാണ് ഐ എഫ് എസ് ഉദ്യോഗസ്ഥനായ സങ്കേത് ബാടോളാ ട്വിറ്റര്‍ വഴി പങ്കുവെച്ചിരിക്കുന്നത്.

Agility is a desirable survival-linked trait in the wild (….and in life) !!
VC: In the video pic.twitter.com/F3Ge11Duqp

— Saket Badola IFS (@Saket_Badola) February 10, 2023

ഇരയെ കാത്തിരുന്ന് കൃത്യമായി ചാടി പിടിക്കുന്ന ചീറ്റയെ ദൃശ്യങ്ങളില്‍ നമുക്ക് കാണാന്‍ കഴിയും. രക്ഷപ്പെടാനായി മാന്‍ ഓടുമ്പോഴും തന്റെ ഇരയെ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ചീറ്റ. ചീറ്റയുടെ കൃത്യമായ ഇടപെടലാണ് ഇതിന് സഹായിച്ചതെന്ന് നിരവധി പേര്‍ ഇതിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്.