kerala

ദുരിതക്കയത്തിൽ നിന്ന് കരകയറാതെ ചെല്ലാനം: സംരക്ഷണം തേടി നിവാസികൾ, റോഡ് ഉപരോധിച്ചു

By webdesk14

July 06, 2023

കനത്ത മഴയില്‍ സംസ്ഥാനത്ത് കടലാക്രമണ ഭീഷണിയും രൂക്ഷമാകുന്നു. ശക്തമായ കടല്‍ഭിത്തിയില്ലാത്തതു മൂലം വേലിയേറ്റ സമയത്ത് കടല്‍വെള്ളം വീടുകളിലേക്ക് ശക്തിയായി കയറുന്നതിനാല്‍ രണ്ടു ദിവസത്തോളമായി പ്രദേശവാസികള്‍ പ്രതിഷേധത്തിലാണ്.

ചെല്ലാനം കണ്ണമാലി പൊലീസ് സ്റ്റേഷന് സമീപം ജനങ്ങള്‍ റോഡ് ഉപരോധിച്ചു. കടലാക്രമണം രൂക്ഷമായിട്ടും അധികാരികള്‍ തിരിഞ്ഞ് നോക്കുന്നില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം. കണ്ണമാലിയില്‍ 9 കുടുംബങ്ങളാണ് നിലവില്‍ ദുരിത്വാശ്വാസ ക്യാമ്പില്‍ കഴിയുന്നത്.