News

വോള്‍വ്‌സിനെ തകര്‍ത്തു ചെല്‍സി; ഗര്‍നാചോയുടെ മികവില്‍ മൂന്ന് ഗോളുകളുടെ വിജയം

By webdesk18

November 09, 2025

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് തകര്‍പ്പന്‍ വിജയം. സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന മത്സരത്തില്‍ വോള്‍വ്‌സിനെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് നീലപ്പട ജയിച്ചു.

മാലോ ഗസ്റ്റോ, ജാവോ പെഡ്രോ, പെഡ്രോ നെറ്റോ എന്നിവരാണ് ചെല്‍സിക്കായി ഗോളുകള്‍ നേടിയത്. അതേസമയം, സൂപ്പര്‍താരം അലെജാന്‍ഡ്രോ ഗര്‍നാചോ രണ്ട് അസിസ്റ്റുകളുമായി മികവ് തെളിയിച്ചു.

ആദ്യ പകുതി ഗോള്‍രഹിതമായാണ് പിരിഞ്ഞത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ചെല്‍സി മുന്നിലെത്തി 51ാം മിനിറ്റില്‍ ഗര്‍നാചോയുടെ അസിസ്റ്റില്‍ മാലോ ഗസ്റ്റോ ഗോള്‍ നേടി. 64-ാം മിനിറ്റില്‍ ജാവോ പെഡ്രോ ലീഡ് ഇരട്ടിച്ചു.

തുടര്‍ന്ന് 73-ാം മിനിറ്റില്‍ പെഡ്രോ നെറ്റോ ഗര്‍നാചോയുടെ മറ്റൊരു അസിസ്റ്റ് മുതലാക്കി സ്‌കോര്‍ 30 ആയി ഉയര്‍ത്തി. തുടക്കം മുതല്‍ നിയന്ത്രണം കൈവശം വെച്ച ചെല്‍സി, ഈ വിജയത്തോടെ ലീഗിലെ നിലപാടില്‍ കൂടുതല്‍ ശക്തി നേടി.