kerala

ചേന്ദമംഗലം കൂട്ടകൊലപാതകം; പ്രതി റിതു ജയന്റെ വീട് നാട്ടുകാര്‍ അടിച്ചു തകര്‍ത്തു

By webdesk18

January 20, 2025

എറണാകുളം: ചേന്ദമംഗലം കൂട്ടകൊലപാതക കേസിലെ പ്രതി റിതു ജയന്റെ വീട് നാട്ടുകാര്‍ അടിച്ചു തകര്‍ത്തു. ഞായറാഴ്ച വൈകീട്ട് ആറിന് ഒരുകൂട്ടം ആളുകളെത്തി ആക്രമണം നടത്തുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി നാട്ടുകാരെ പിരിച്ചുവിട്ടു. സംഭവത്തില്‍ രണ്ടുപേരെ വടക്കേക്കര പൊലീസ് പിടികൂടി. സംഭവസ്ഥലത്ത് പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.

കേസിലെ പ്രതി റിതുവിനെ അഞ്ചുദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങാനുള്ള പൊലീസിന്റെ അപേക്ഷ പറവൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് സംഭവം. . കസ്റ്റഡിയില്‍ ലഭിച്ചാല്‍ വിശദമായി ചോദ്യംചെയ്യുകയും കൊല നടന്ന വീട്ടിലെത്തി തെളിവെടുപ്പ് നടത്തുകയും ചെയ്യും. റിതുവിനെ തെളിവെടുപ്പിന് കൊണ്ടുവരുമ്പോള്‍ വലിയ ജനരോഷം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇയാളെ റിമാന്‍ഡ് ചെയ്യാനായി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ശക്തമായ പ്രതിഷേധം ഉയരുകയും ആക്രമണശ്രമങ്ങള്‍ ഉണ്ടാവുകയും ചെയ്തിരുന്നു.