Video Stories
ഡുഡു….ഡും; ഇതാണ് കളി… ഡുഡുവിന്റെ ഹാട്രികിലും ചെന്നൈ പുറത്ത്
ചെന്നൈ: ഡുഡു ഒമാഗമിയെന്ന നൈജീരിയക്കാരന് ഒന്നിന് പിറകെ ഒന്നായി മൂന്ന് വട്ടം വല ചലിപ്പിച്ചു-എന്നിട്ടും 3-3 ല്‍ കുരുങ്ങി നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ എഫ്സിയുടെ ഐ.എസ്.എല്‍ പ്രതീക്ഷകള്‍ അസ്തമിച്ചു. ഐ.എസ്.എല്‍ മൂന്നാം പതിപ്പിലെ രണ്ടാം ഹാട്രിക് കുറിച്ച ഡുഡു മൂന്ന് തവണ ടീമിന് ലീഡ് സമ്മാനിച്ചു. അര്‍ജന്റീനക്കാരനായ നിക്കോളാസ് വാലസിലുടെ രണ്ട് തവണ തിരിച്ചടിച്ച നോര്‍ത്ത് ഈസ്റ്റുകാര് മല്‍സരത്തില്‍ പരാജയം ഉറപ്പിച്ചിരുന്നു. എന്നാല്‍ ലോംഗ് വിസിലിന് നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഷൗവിക് ഘോഷിന്റെ ഹെഡ്ഡര്‍ മാര്‍ക്കോ മറ്റരേസിയുടെ സംഘത്തിന്റെ പ്രതീക്ഷകള്‍ അവസാനിപ്പിച്ചു.
ടീം ഉടമകളായ അഭിഷേക് ബച്ചനും മഹേന്ദ്രസിംഗ് ധോണിയുമെല്ലാം ആവേശപ്പോരാട്ടം ആസ്വദിക്കാന്‍ ഗ്യാലറിയിലുണ്ടായിരുന്നു. ഡുഡു എല്ലാവരുടെയും പ്രതീക്ഷകള്‍ക്കൊപ്പം കളം നിറയുകയും ചെയ്തു. പക്ഷേ പ്രതിരോധത്തിന്റെ ജാഗ്രതാകുറവില്‍ അവസാന നിമിഷം പിഴച്ച ചെന്നൈക്കാര് ഇപ്പോള്‍ പോയന്റ് പട്ടികയില്‍ 15 പോയന്റുമായി എട്ടാം സ്ഥാനത്താണ്. ഇനി ഒരു മല്‍സരം മാത്രമാണ് ബാക്കി. അതില്‍ ജയിച്ചിട്ടും കാര്യമില്ല. അതേ സമയം നോര്‍ത്തുകാര്‍ 15 പോയന്റുമായി അഞ്ചാം സ്ഥാനത്തേക്ക് വന്നു. രണ്ട് കളികളും ബാക്കിയുണ്ട്.
ഡു ഡു…. എന്ന ആവേശത്തില്‍ കയറിയ ടീം അവസാനത്തില്‍ ഡും ആയ നിരാശയില്‍ പല താരങ്ങളും സങ്കടക്കടലിലായിരുന്നു മല്‍സരശേഷം.
സെമിഫൈനല്‍ ഉറപ്പിച്ചിരിക്കുന്ന ഡല്‍ഹി ഡൈനാമോസിന്റെ വഴി മുടക്കാന്‍ എഫ്.സി ഗോവയ്ക്കു കഴിയുമോ എന്ന് ഇന്നറിയാം.
സെമിഫൈനല്‍ സാധ്യത ഏറെക്കുറെ അവസാനിച്ചിരിക്കുന്ന അവസാന സ്ഥാനക്കാരായ ഗോവയ്ക്ക് 12 മത്സ്രരങ്ങളില്‍ നിന്ന് ലഭിച്ചിരിക്കുന്നത് 11 പോയിന്റ് മാത്രം . അവശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ ജയിച്ചാലും ഗോവയ്ക്ക് ഇനി അവസാന നാല് ടീമുകളുടെ പട്ടികയില്‍ എത്തുക അസാധ്യം. ഇന്ന് ഗോവയെ നേരിടുന്ന ഡല്‍ഹി ഡൈനാമോസിനു 11 മത്സരങ്ങളില്‍ നിന്ന് 17 പോയിന്റ് ലഭിച്ചിട്ടുണ്ട്. ഇന്ന് ജയിച്ചാല്‍ ഡല്‍ഹി രണ്ടാം സ്ഥാനത്തെത്തും. ഇന്ന് സ്വന്തം തട്ടകത്തില്‍ കളിക്കുന്നതിന്റെ മികവും ഡല്‍ഹിക്കുണ്ട്. ഗോവയുടെ മോഹങ്ങളെല്ലാം അവസാനിച്ചവെന്ന നിലയില്‍ അവരെ തള്ളിക്കളയാനാവില്ലെന്നു ഡല്‍ഹി കോച്ച് ജിയാന്‍ ലൂക്ക സാംബ്രോട്ടയ്ക്കു നന്നായി അറിയാം. ഒന്നും നഷ്ടപ്പെടാനില്ലാത്ത നിലയില്‍ അവസാന രണ്ടു മത്സരങ്ങളില്‍ ഗോവ തോറ്റകളി ആയിരിക്കും പുറത്തെടുക്കുക.
ഗോവയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ പ്ലേ ഓഫിലേക്കു യോഗ്യത നേടുന്നതിനു ആവശ്യമായ മികച്ച പോയിന്റ് നില കൈവരിക്കാനാകുമെന്നു ജിയാന്‍ ലൂക്ക സാംബ്രോട്ട പറഞ്ഞു. എന്നാല്‍, പ്ലേ ഓഫീനു വേണ്ടിയുള്ള കണക്കുകൂട്ടലുകളൊക്കെ മാറ്റിവെച്ചു ജയിക്കുവാനുള്ള കളിയ്ക്കാണ് തയ്യാറെടുത്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ സീസണില്‍ ഏറ്റവും മികച്ച ഹോം മത്സര വിജയങ്ങള്‍ നേടിയ ടീമാണ് ഡല്‍ഹി. സ്വന്തം തട്ടകത്തില്‍ ഡല്‍ഹിയെ ഒരു ടീമിനും തോല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഹോം ഗ്രൗണ്ടിലെ ആദ്യ മൂന്നു മത്സരങ്ങളിലും ഡല്‍ഹിയക്കു സമനില സമ്മതിക്കേണ്ടി വന്നിരുന്നു. അതിനുശേഷമാണ് കേരളബ്ലാസറ്റേഴ്സിനെ 2-0നു തോല്‍പ്പിച്ചുകൊണ്ട് സ്വന്തം തട്ടകത്തിലെ വിജയങ്ങള്‍ക്കു തുടക്കം കുറിച്ചത്. ഡല്‍ഹിയുടെ സ്വന്തം തട്ടകത്തിലെ അവസാന മത്സരം കൂടിയാണ് ഇത്. ഇനി അവര്‍ക്ക് മുംബൈയിലും ഗോഹാട്ടിയിലുമാണ് അടുത്ത മത്സരങ്ങള്‍ കളിക്കേണ്ടത്. അതിനാല്‍ സ്വന്തം തട്ടകത്തില്‍ വിജയം നേടേണ്ടത് ഡല്‍ഹിക്ക് വളരെ അത്യാവശ്യമാണ്.
ഇത് വളെര ദുഷ്കരമായ ഗെയിം ആയിരിക്കുമെന്ന് ജിയാന്‍ലൂക്ക സാംബ്രോട്ട പറഞ്ഞു. ഗോവ അവസാന സ്ഥാനക്കാരാണെന്നു കരുതി നിസാരക്കാരായി കണക്കാക്കാനാവില്ല. അതുകൊണ്ടു തന്നെ കളിക്കാരെല്ലാം കളിയില്‍ വളരെ ശ്രദ്ധചെലുത്തി ജയിക്കുമെന്ന ദൃഡനിശ്ചയത്തിലാണെന്നും സാംബ്രോട്ട പറഞ്ഞു.
ഗോവയുടെ മുന്നില്‍ ഇനി സെമിഫൈനലില്‍ എത്തുവാനുള്ള സാധ്യത വെറും 0.001 ശതമാനം മാത്രമെയുള്ളു. ഗോവയില്‍ നടന്ന ഹോം മാച്ചില്‍ അത്ലറ്റിക്കോ ഡി കൊല്‍ക്കത്തയോട് എറ്റ 1-2 തോല്‍വിയാണ് ഗോവയുടെ പ്രതീക്ഷകളെ എല്ലം തരിപ്പണമാക്കിയത്. എന്നാല്‍ ഗോവയുടെ ബ്രസീലുകാരനായ പരിശീലകന് സീക്കോ ഇന്നത്തെ ഡല്‍ഹിക്കെതിരെ അതേ വാശിയോടെ നേരിടാനാണ് കളിക്കാര്‍ക്ക്് ആഹ്വാനം നല്‍കിയിരിക്കുന്നത്.
ഗോവന്‍ ടീം തീര്‍ത്തും പ്രൊഫഷണലാണ്. ഗ്രൗണ്ടിലേക്കു ഇറങ്ങുമ്പോള്‍ ധരിക്കുന്ന ജേഴ്സിയോട് നീതിപുലര്‍ത്തുന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല. നൂറുശതമാനവും അതില്‍ ഉറച്ചുതന്നെ നില്‍ക്കുമെന്നും സീക്കോ പറഞ്ഞു.
ഗോവയില്‍ നടന്ന ആദ്യ പാദത്തില്‍ ഡല്‍ഹി 2-0നു ഗോവയെ തോല്‍പ്പിച്ചിരുന്നു. ഗോവയുടെ ദുര്‍ബലമായ പ്രതിരോധനിരയാണ് പ്രതീക്ഷകളെ പാടെ തകിടം മറിച്ചത്.പക്ഷേ, എതിര് ടീമുകളുടെ ഗ്രൗണ്ടില്‍ ഗോവ ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തിയട്ടുള്ളത്. ഡല്‍ഹിയാകട്ടെ എവേ മത്സരങ്ങളില്‍ കാര്യമായ വീറ് ഇതുവരെ കാട്ടിയട്ടില്ല. ഗോവ നേടിയ 11 പോയിന്റില്‍ ഏഴ് പോയിന്റും എതിരാളികളുടെ ഗ്രൗണ്ടില്‍ നിന്നും സ്വന്തമാക്കിയതാണ്.
എന്തായാലും ഈ മത്സരം തീര്‍ത്തും വ്യത്യസ്തമായിരിക്കുമെന്നു സീക്കോ പ്രവചിച്ചുകഴിഞ്ഞു. നൂറുശതമാനവും ഫിറ്റ് ആയ കളിക്കാരെ മാത്രമെ ഇന്ന് ഇറക്കുവെന്ന്.
Video Stories
ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ മാറ്റങ്ങള്‍; സഞ്ജു തിരിച്ചെത്തി
ഗില്ലിനെ ടീമില്‍ നിന്ന് ഒഴിവാക്കിയ സാഹചര്യത്തില്‍ സഞ്ജുവിനെ ഓപ്പണറായി തന്നെ പരിഗണിക്കാനാണ് സാധ്യത
മുംബൈ: 2026ലെ ടി20 ലോകകപ്പിനും ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം ബിസിസിഐ പ്രഖ്യാപിച്ചു. ശുഭ്മാന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിയതോടൊപ്പം ടീമില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കി. സഞ്ജു സാംസണ് വീണ്ടും ഇന്ത്യന്‍ ടീമില്‍ ഇടം നേടി.
സൂര്യകുമാര്‍ യാദവ് ക്യാപ്റ്റനായ ടീമില്‍ അക്സര്‍ പട്ടേല്‍ വൈസ് ക്യാപ്റ്റനാണ്. വിക്കറ്റ് കീപ്പര്‍ ബാറ്ററായ ജിതേഷ് ശര്‍മ്മയെ ഒഴിവാക്കി, ഇഷാന് കിഷനെ ടീമില്‍ ഉള്‍പ്പെടുത്തി. റിങ്കു സിംഗ്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരും ടീമില്‍ ഇടം നേടി. ഈ ടീമില്‍ സ്റ്റാന്‍ഡ്ബൈ അംഗങ്ങള്‍ ഇല്ല. ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള ബിസിസിഐ സെലക്ഷന് കമ്മിറ്റിയാണ് ടീമിനെ തിരഞ്ഞെടുത്തത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന മത്സരത്തില്‍ ലഭിച്ച അവസരം മികച്ച രീതിയില്‍ ഉപയോഗിച്ചതാണ് സഞ്ജുവിന് ടീമിലേക്ക് വഴി തുറന്നത്. ഗില്ലിന് പകരക്കാരനായി ഓപ്പണറായി ഇറങ്ങിയ സഞ്ജു 22 പന്തില്‍ നിന്ന് 37 റണ്‍സ് നേടി. ഈ പ്രകടനം അജിത് അഗാര്‍ക്കര്‍ പ്രത്യേകമായി ചൂണ്ടിക്കാട്ടി. ഗില്ലിനെ ടീമില്‍ നിന്ന് ഒഴിവാക്കിയ സാഹചര്യത്തില്‍ സഞ്ജുവിനെ ഓപ്പണറായി തന്നെ പരിഗണിക്കാനാണ് സാധ്യത.
ഇന്ത്യന്‍ ടീം (ടി20):
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ്മ, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബൈ, അക്സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ, അര്‍ഷദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, സഞ്ജു സാംസണ് (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, ഇഷാന് കിഷന്, റിങ്കു സിംഗ്.
Video Stories
ഹാസ്യത്തിലൂടെയും മൂര്‍ച്ചയുള്ള തിരക്കഥകളിലൂടെയും മലയാളിക്ക് ജീവിതം കാണിച്ച കലാകാരന്; ശ്രീനിവാസന് ആദരാഞ്ജലികള്‍
ലളിതമായ വാക്കുകളില്‍ വലിയ സത്യങ്ങള്‍ ഒളിപ്പിച്ചുവെച്ച ആ തൂലികയും അഭിനയശൈലിയും എന്നും നമ്മുടെ കൂടെയുണ്ടാകും. “പകരം വെക്കാനില്ലാത്ത പ്രതിഭയ്ക്ക് ആദരപൂര്‍വ്വം പ്രണാമം”
കൊച്ചി: അന്തരിച്ച നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് മലയാള സിനിമാ ലോകം കണ്ണീരോടെ വിട നല്കി. ഹാസ്യവും സാമൂഹ്യ വിമര്‍ശനവും ചേര്‍ത്ത് മലയാളിക്ക് ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ കാണിച്ചുതന്ന കലാകാരനാണ് ശ്രീനിവാസനെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി അനുസ്മരിച്ചു.
‘ ഹാസ്യത്തിലൂടെയും മൂര്‍ച്ചയുള്ള തിരക്കഥകളിലൂടെയും മലയാളിക്ക് ജീവിതം കാണിച്ചുതന്ന പ്രിയപ്പെട്ട ശ്രീനിയേട്ടന്. ലളിതമായ വാക്കുകളില്‍ വലിയ സത്യങ്ങള്‍ ഒളിപ്പിച്ചുവെച്ച ആ തൂലികയും അഭിനയശൈലിയും എന്നും നമ്മുടെ കൂടെയുണ്ടാകും. പകരം വെക്കാനില്ലാത്ത പ്രതിഭയ്ക്ക് ആദരപൂര്‍വ്വം പ്രണാമം ‘ എന്നായിരുന്നു സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചത്.
സംവിധായകന് സത്യന് അന്തിക്കാട് ശ്രീനിവാസനുമായുള്ള ആത്മബന്ധം ഓര്‍ത്തെടുത്തു. രണ്ടാഴ്ചയ്ക്കൊരിക്കല്‍ ശ്രീനിവാസെന്റ വീട്ടില്‍ എത്താറുണ്ടായിരുന്നുവെന്നും, കാലിന് ശസ്ത്രക്രിയ കഴിഞ്ഞ് വാക്കറിന്റെ സഹായത്തോടെ നടക്കുകയായിരുന്നെങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷ അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും സത്യന് അന്തിക്കാട് പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് ‘ സന്ദേശം ‘ എന്ന സിനിമയുടെ ഇന്നത്തെ പ്രസക്തിയെ കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ വാക്കുകള്‍ പൂര്‍ത്തിയാക്കാനാവാതെ സത്യന് അന്തിക്കാട് വികാരാധീനനായി.
ഹാസ്യവും വിമര്‍ശനവും ചേര്‍ത്തു മലയാള സിനിമയ്ക്ക് പുതിയ ദിശ നല്കിയ ശ്രീനിവാസെന്റ വേര്‍പാട് മലയാള സിനിമയ്ക്ക് ഒരിക്കലും നികത്താനാകാത്ത നഷ്ടമാണെന്ന് സഹപ്രവര്‍ത്തകരും ആരാധകരും പറയുന്നു.
Health
എഐ സഹായത്തോടെ ശ്വാസകോശ അര്‍ബുദം നേരത്തേ കണ്ടെത്താം; നൂതന രക്തപരിശോധന വികസിപ്പിച്ച് ബ്രിട്ടീഷ് ഗവേഷകര്‍
ശ്വാസകോശ അര്‍ബുദ കോശങ്ങള്‍ക്ക് സാധാരണ കോശങ്ങളില്‍ നിന്ന് വ്യത്യസ്തമായ കെമിക്കല്‍ ഫിംഗര്‍പ്രിന്റ് ഉണ്ടെന്ന് പഠനത്തില്‍ കണ്ടെത്തി
ലണ്ടന്‍: ശ്വാസകോശ അര്‍ബുദം (ലങ് കാന്‍സര്‍) നേരത്തേ കണ്ടെത്താനും രോഗത്തിന്റെ പുരോഗതി നിരീക്ഷിക്കാനും സഹായിക്കുന്ന നൂതന ഐഎ അധിഷ്ഠിത രക്തപരിശോധന വികസിപ്പിച്ച് യുകെയിലെ ഗവേഷകര്‍. ‘ ലങ്കാന്‍സീക്ക് ‘ (LungCanSeek) എന്ന് പേരിട്ടിരിക്കുന്ന ഈ പരിശോധന രോഗനിര്‍ണയത്തിലെ കാലതാമസം കുറയ്ക്കാനും ചികിത്സ കൂടുതല്‍ ഫലപ്രദമാക്കാനും സഹായിക്കുമെന്ന് ഗവേഷകസംഘം വ്യക്തമാക്കി.
യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍സ് ഓഫ് നോര്‍ത്ത് മിഡ്ലാന്‍ഡ്സ് എന്‍എച്ച്എസ് ട്രസ്റ്റ് (UHNM), കീലെ സര്‍വകലാശാല, ലോഫ്ബറോ സര്‍വകലാശാല എന്നിവിടങ്ങളിലെ ഗവേഷകരാണ് ഈ കണ്ടുപിടിത്തത്തിന് പിന്നില്‍. ഫ്യൂറിയര്‍ ട്രാന്‍സ്ഫോം ഇന്‍ഫ്രാറെഡ് (FT-IR) മൈക്രോസ്പെക്ട്രോസ്കോപ്പി എന്ന അത്യാധുനിക സാങ്കേതികവിദ്യയാണ് രക്തപരിശോധനയില്‍ ഉപയോഗിക്കുന്നത്.
ട്യൂമറില്‍ നിന്ന് വേര്‍പെട്ട് രക്തത്തിലൂടെ സഞ്ചരിക്കുന്ന കാന്‍സര്‍ കോശങ്ങളെ (Circulating Tumor Cells-CTS) കണ്ടെത്താന്‍ നിലവില്‍ ഉപയോഗിക്കുന്ന രീതികള്‍ സങ്കീര്‍ണ്ണവും ചെലവേറിയതുമാണ്. പലപ്പോഴും ഈ കോശങ്ങള്‍ രക്തത്തിലെത്തുമ്പോള്‍ ആകൃതിയിലും സ്വഭാവത്തിലും മാറ്റം സംഭവിക്കുന്നതിനാല്‍ കണ്ടെത്താന്‍ കഴിയാതെ പോകാറുണ്ട്. എന്നാല്‍ രക്തത്തിലെ ഓരോ കോശത്തിനും പ്രത്യേകം കെമിക്കല്‍ ഫിംഗര്‍പ്രിന്റ് ഉണ്ടെന്നും, അത് തിരിച്ചറിയാനാണ് പുതിയ പരിശോധന രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും ഗവേഷകര്‍ വിശദീകരിച്ചു.
ശ്വാസകോശ അര്‍ബുദ കോശങ്ങള്‍ക്ക് സാധാരണ കോശങ്ങളില്‍ നിന്ന് വ്യത്യസ്തമായ കെമിക്കല്‍ ഫിംഗര്‍പ്രിന്റ് ഉണ്ടെന്ന് പഠനത്തില്‍ കണ്ടെത്തി. ഐഎ ഉപയോഗിച്ച് ഈ ഡാറ്റ ഡിജിറ്റലായി വിശകലനം ചെയ്യുമ്പോള്‍, ദശലക്ഷക്കണക്കിന് സാധാരണ കോശങ്ങള്‍ക്കിടയില്‍ നിന്ന് ഒരു കാന്‍സര്‍ കോശത്തെ പോലും കണ്ടെത്താന്‍ സാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.
1,814 പേരെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തില്‍ 1,095 പേര് ശ്വാസകോശ അര്‍ബുദബാധിതരും 719 പേര് കാന്‍സര്‍ ഇല്ലാത്തവരുമായിരുന്നു. ലങ്കാന്‍സീക്ക് പരിശോധനയില്‍ ഐഎ പോസിറ്റീവ് ആയി കണ്ടെത്തിയവരെ പിന്നീട് കുറഞ്ഞ ഡോസ് CT സ്കാന്‍ (LDCT) ഉപയോഗിച്ച് സ്ഥിരീകരിച്ചു.
ഈ പുതിയ സമീപനം ഡോക്ടര്‍മാര്‍ക്ക് ശ്വാസകോശ അര്‍ബുദം തുടക്കഘട്ടത്തില്‍ തന്നെ കണ്ടെത്താന്‍ സഹായിക്കുമെന്നും അതോടൊപ്പം അനാവശ്യ സ്കാനുകളും ചികിത്സാചെലവും കുറയ്ക്കാന്‍ കഴിയുമെന്നും ഗവേഷകര്‍ വ്യക്തമാക്കി.
-
kerala3 days agoഎറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ ഗര്‍ഭിണിയെ മര്‍ദിച്ച സംഭവം: സിഐക്കെതിരെ ഗുരുതര ആരോപണം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
-
Auto3 days agoകാർവാർ തീരത്തിന് സമീപം ചൈനീസ് ജിപിഎസ് ട്രാക്കർ ഘടിപ്പിച്ച കടൽക്കാക്ക; അന്വേഷണം ആരംഭിച്ചു
-
kerala3 days agoപാലക്കാട് കാര്‍ കത്തി ഒരാള്‍ മരിച്ചു
-
kerala3 days agoകേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചു
-
india3 days agoനിഖാബ് വിവാദം: നിതീഷ് കുമാറിനെ പിന്തുണച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്
-
india3 days agoധൈര്യമുണ്ടോ മഹാത്മ ഗാന്ധിയെ നോട്ടില്‍ നിന്ന് ഒഴിവാക്കാന്‍; ബിജെപിയെ വെല്ലുവിളിച്ച് ഡി.കെ ശിവകുമാര്‍
-
kerala3 days agoകൊല്ലത്ത് ആള്‍ത്താമസമില്ലാത്ത വീട്ടില്‍ അസ്ഥികുടം കണ്ടെത്തി
-
kerala3 days agoഇതാണോ പിണറായി സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?, ഇതാണോ നിങ്ങളുടെ ജനമൈത്രി പൊലീസ് സ്റ്റേഷന്?; രൂക്ഷ വിമര്‍ശനവുമായി വി.ഡി. സതീശന്
