kerala

പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ മുഖ്യമന്ത്രി കവാത്ത് മറന്നു: രമേശ് ചെന്നിത്തല

By Test User

February 15, 2021

കോട്ടയം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കവാത്ത് മറന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിപിസിഎല്‍ സ്വകാര്യവത്കരണത്തെക്കുറിച്ചു മുഖ്യമന്ത്രി നടത്തിയത് പരോക്ഷവിമര്‍ശനം മാണെന്നും ശക്തമായ പ്രതിഷേധം നടത്താന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ലെന്നും ചെന്നിത്തല ആരോപിച്ചു.

പൗരത്വ ബില്‍, ശബരിമല സമരങ്ങളിലെ കേസുകള്‍ പിന്‍വലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ രണ്ട് സമരത്തിലെയും കേസുകള്‍ പിന്‍വലിക്കും. കേരളത്തില്‍ പൗരത്വബില്‍ നടപ്പാക്കില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.