Culture

പരീക്ഷ പരിഷ്‌കരണത്തില്‍ മന്ത്രി കെ.ടി ജലീല്‍ ഇടപെട്ടു; ആരോപണവുമായി ചെന്നിത്തല

By Test User

October 22, 2019

കേരള സാങ്കേതിക സര്‍വകലാശാല പരീക്ഷ പരിഷ്‌കരണത്തില്‍ മന്ത്രി കെ.ടി. ജലീല്‍ നേരിട്ട് ഇടപെട്ട് ഉത്തരവിറക്കിയെന്ന് രമേശ് ചെന്നിത്തല. പരീക്ഷാ പരിഷ്‌കരണം സംബന്ധിച്ച് മന്ത്രി നേരിട്ട് ഉത്തരവിറക്കി.

പരീക്ഷ എങ്ങിനെ നടത്തണമെന്ന് മന്ത്രി നിര്‍ദേശിക്കുകയും ഇതിനായി വി.സി. ഉത്തരവിറക്കുകയും ചെയ്തു. വിഷയത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കാത്തത് ദൂരൂഹത നിറക്കുന്നതാണ്.പരീക്ഷാ നടത്തിപ്പിന് ഉണ്ടായിരുന്ന സംവിധാനം മന്ത്രി മാറ്റി. ചട്ടം ഇനിയും ലംഘിക്കുമെന്ന് മന്ത്രി പറഞ്ഞത് സത്യപ്രതിജ്ഞാ ലംഘനമാണ്.