Culture

ജയരാജന്‍ നല്ല ചിറ്റപ്പന്‍; ചെന്നിത്തല

By Web Desk

October 17, 2016

തിരുവനന്തപുരം: ജയരാജന്‍ നല്ല ചിറ്റപ്പനാണെന്നും ജയരാജന്റെ അവസ്ഥയില്‍ വിഷമമുണ്ടെന്നും പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല. ബന്ധുനിയമനങ്ങളില്‍ മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണം. കഴിഞ്ഞ അഞ്ച് വര്‍ഷത്തെയല്ല, കഴിഞ്ഞ പത്ത് വര്‍ഷത്തെ നിയമനം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തത്തയുടെ പേരില്‍ അഴിമതി ആരോപണം ഉയര്‍ന്നിരിക്കുകയാണ്. വിജിലന്‍സ് ഡയറക്ടര്‍ക്ക് തലയില്‍ മുണ്ടിട്ട് മുഖ്യമന്ത്രിയെ കാണേണ്ട ആവശ്യമെന്താണെന്ന് ചെന്നിത്തല ചോദിച്ചു. ചുവപ്പ് കാര്‍ഡും മഞ്ഞകാര്‍ഡും പ്രതിപക്ഷത്തിന് മാത്രമാണോ, ഭരണപക്ഷത്തിനില്ലേയെന്നും ചെന്നിത്തല ചോദിച്ചു. നിയമന വിവാദവുമായി ബന്ധപ്പെട്ട് ഒ രാജഗോപാലിന്റെ മൗനം അര്‍ത്ഥ ഗര്‍ഭമാണെന്നും ചെന്നിത്തല പറഞ്ഞു.