GULF

ചെറുകുന്ന് സ്വദേശി അജ്മാനില്‍ നിര്യാതനായി

By webdesk14

October 09, 2023

അജ്‌മാൻ: കണ്ണൂരിലെ ചെറുകുന്ന് സ്വദേശി സൈനബ മൻസിലിൽ മുഹമ്മദ് അഷ്റഫ് (49) അജ്മാനില്‍ നിര്യാതനായി.ഇദ്ദേഹം ഓടിച്ച വാഹനത്തിൽ അജ്‌മാനിലെ സനയ്യയിൽ വെച്ച് ഞായറാഴ്ച്ച വെെകിട്ട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

25 വർഷമായി അൽ റവാബി ഡയറിയിൽ ജോലി ചെയ്ത് വരികയാണ് അഷ്റഫ്. കണ്ണപ്പുറത്ത് വളപ്പിൽ കുഞ്ഞഹമ്മദിന്റെയൂം പറയന്തറവളപ്പിൽ സൈനബയുടെയും മകനാണ്. അൽ ഐനില്‍ ജോലിചെയ്യുന്ന അബ്ദുൽ സലാം, റംല, നാട്ടില്‍ ജോലിചെയ്യുന്ന മുസ്തഫ, സമീറ, സഫിയ എന്നിവർ സഹോദരങ്ങളാണ്.