india

ചെസ് ലോകകപ്പ് ഫൈനല്‍; രണ്ടാം ഗെയിമും സമനിലയില്‍, ടൈ ബ്രേക്കര്‍ നാളെ

By webdesk14

August 23, 2023

ചെസ് ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്‍. പ്രഗ്നാനന്ദയും ലോക ഒന്നാം നമ്പര്‍ താരം നോര്‍വെയുടെ മാഗ്നസ് കാള്‍നസും തമ്മിലുള്ള രണ്ടാം ക്ലാസിക്കല്‍ ഗെയിമും സമനിലയില്‍.

ഇനി കളിയിലെ ജേതാവിനെ കണ്ടെത്താന്‍ മത്സരം ടൈ ബ്രേക്കറിലേക്ക് നീളും. രണ്ട് ടൈ ബ്രേക്കറുകള്‍ അടങ്ങുന്ന മത്സരം നാളെ നടക്കും. ഇന്നത്തെ കളിയില്‍ 30 നീക്കങ്ങള്‍ക്ക് ശേഷമാണ് കളി സമനിലയില്‍ പിരിഞ്ഞത്.