india

നെഞ്ചുവേദന; ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

By webdesk17

March 09, 2025

ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറെ എയിംസില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ഉപരാഷ്ട്രപതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ അദ്ദേഹം ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റിന്റെ നിരീക്ഷണത്തിലാണ്. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എയിംസിലെ കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. രാജീവ് നാരംഗിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അദ്ദേഹത്തെ പരിശോധിക്കുന്നത്. ഡോക്ടര്‍മാര്‍ ഉപരാഷ്ട്രപതിയുടെ ആരോഗ്യനില സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്.