india

രണ്ടു പേരെ ഒരു പന്തലില്‍ വച്ച് മിന്നുകെട്ടി യുവാവ്; വീഡിയോ വൈറല്‍

By web desk 1

January 08, 2021

റായ്പൂര്‍: രണ്ട് യുവതികളെ ഒരുമിച്ച്, ഒരേ ദിവസം, ഒരേ പന്തലില്‍ വച്ച് വിവാഹം ചെയ്ത് യുവാവ്. ഛത്തീസ്ഗഢിലെ ബസ്തറിലാണ് കൗതുകകരമായ ഈ സംഭവം നടന്നത്. ഹസിന, സുന്ദരി എന്നീ രണ്ടു യുവതികളെ വിവാഹം ചെയ്താണ് ചന്തു മൗര്യ എന്ന യുവാവ് വൈറലായത്.

രണ്ടു പേരെയും തനിക്ക് ഇഷ്ടമാണെന്നും അവര്‍ക്ക് തിരിച്ചും അതുപോലെയാണെന്നും അതിനാലാണ് ഇരുവരെയും വിവാഹം ചെയ്യാന്‍ തീരുമാനിച്ചതെന്നും യുവാവ് പറയുന്നു. ‘രണ്ട് പേരെയും എനിക്ക് ഇഷ്ടമായിരുന്നു. അവര്‍ക്കും എന്നെ ഒരുപോലെ ഇഷ്ടമാണ്. അതുകൊണ്ട് ഗ്രാമത്തിലുള്ളവരുടെയെല്ലാം അനുവാദത്തോട് കൂടി അവരെ സാക്ഷ്യപ്പെടുത്തി തന്നെ ഞങ്ങള്‍ വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നു. ഒരു വധുവിന്റെ വീട്ടുകാര്‍ മാത്രം വിവാഹത്തില്‍ പങ്കെടുത്തിട്ടില്ല’-ചന്തു പറഞ്ഞു.

രണ്ടു പേരും പ്ലസ്ടു വിജയിച്ചവരാണ്. ഹസിനക്ക് 19ഉം സുന്ദരിക്ക് 21ഉം ആണ് പ്രായം. ഇവരുവരുടെയും സമ്മതപ്രകാരമാണ് വിവാഹം നടന്നിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഗ്രാമത്തിലുള്ളവരും എതിര്‍പ്പുകള്‍ ഉന്നയിച്ചിട്ടില്ല. എന്നുമാത്രമല്ല, പ്രദേശത്തുള്ളവരുടെ പരിപൂര്‍ണ പിന്തുണയും വിവാഹത്തിനുണ്ടായിരുന്നു. ഇതിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

A man married two women on the same day in Chhattisgarh's Bastar district. A marriage, which is uncommon for the society, was consensual

Both the women used to like Chandu Maurya, the groom. Maurya, 24, married the women at the same ceremony in Bastar's Tikralohnga village pic.twitter.com/CePfJ3d8q4

— Hindustan Times (@htTweets) January 8, 2021