india

മോര്‍ബി ദുരന്തം ഗുജറാത്തിന് നാണക്കേടുണ്ടാക്കി ആരും മാപ്പ് പറഞ്ഞില്ലെന്ന് ചിദംബരം

By Test User

November 08, 2022

ഡല്‍ഹി: മോര്‍ബി ദുരന്തം ഗുജറാത്തിന് നാണക്കേടുണ്ടാക്കിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി. ചിദംബരം. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ആരും മാപ്പ് പറഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. ദൂരന്തത്തില്‍ സര്‍ക്കാര്‍ മാപ്പ് പറയാതിരിക്കുന്നത് അത്യധികം ഞെട്ടലുണ്ടക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഒക്ടോബര്‍ 30 നാണ് മോര്‍ബി പാലം തകര്‍ന്ന് 135 പേര്‍ മരിച്ചത്. 100 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നിര്‍മാണ പ്രവര്‍ത്തനത്തിലെ ക്രമക്കേടും രക്ഷാപ്രവര്‍ത്തനത്തിലെ വീഴ്ചകളും ചൂണ്ടിക്കാട്ടി സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത.്‌