kerala

‘മുഖ്യമന്ത്രി ഏകാധിപതിയെ പോലെ പെരുമാറുന്നു’; സിപിഐ എറണാകുളം ജില്ലാ സമ്മേളനത്തില്‍ പിണറായി വിജയന് വിമര്‍ശനം

By webdesk17

July 25, 2025

മുഖ്യമന്ത്രി ഏകാധിപതിയെ പോലെ പെരുമാറുന്നെന്ന് സിപിഎം എറണാകുളം ജില്ലാ സമ്മേളനത്തില്‍ പിണറായി വിജയനെതിരെ വിമര്‍ശനം. ആഭ്യന്തരം, വനം വകുപ്പുകള്‍ സര്‍ക്കാരിന്റെ പേരു കെടുത്തുന്നുവെന്നും വിമര്‍ശനം ഉയര്‍ന്നു.

ഇടത് നയത്തിന് വ്യതിയാനമുണ്ടായെന്നും സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകളെ കൊണ്ടുവരാനുള്ള നീക്കം അതിന് ഉദാഹരണമാണെന്നും പ്രതിനിധികള്‍ രൂക്ഷമായ വിമര്‍ശനമുയര്‍ത്തി.

കോതമംഗലത്താണ് സിപിഐ എറണാകുളം ജില്ലാ സമ്മേളനം നടക്കുന്നത്. ഇന്നും നാളെയും മറ്റന്നാളുമായാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്.

മുഖ്യമന്ത്രി ഏകാധിപതിയെപ്പോലെ പെരുമാറുന്നുവെന്നും മറ്റുള്ളവരെ കേള്‍ക്കാന്‍ തയ്യാറാകുന്നില്ലെന്നുമാണ് ഏറ്റവും ശക്തമായ വിമര്‍ശനമുയര്‍ന്നത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ പല വകുപ്പുകളും മികച്ച നിലവാരം പുലര്‍ത്തുന്നില്ലെന്നും പ്രതിനിധികള്‍ അഭിപ്രായമുന്നയിച്ചു.