kerala

മുഖ്യമന്ത്രി കളമശ്ശേരിയില്‍; സ്ഫോടനം നടന്ന കണ്‍വെന്‍ഷന്‍ സെന്റര്‍ സന്ദര്‍ശിച്ചു

By webdesk11

October 30, 2023

മുഖ്യമന്ത്രി പിണറായി വിജയന്‍ കളമശ്ശേരിയില്‍ സ്‌ഫോടനം നടന്ന സാമ്രാ കണ്‍വെന്‍ഷന്‍ സെന്റര്‍ സന്ദര്‍ശനം നടത്തി. മന്ത്രിമാരായ കെ രാജന്‍, റോഷി അഗസ്റ്റിന്‍, പി രാജീവ്, വീണ ജോര്‍ജ്, ഹൈബി ഈഡന്‍ എംപി, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ എന്നിവരും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമാണ് മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നത്.

സ്‌ഫോടനം നടന്ന സ്ഥലത്തിന് പിന്നാലെ പരിക്കേറ്റവര്‍ ചികിത്സയില്‍ കഴിയുന്ന കളമശ്ശേരി മെഡിക്കല്‍ കോളേജും സംഘം സന്ദര്‍ശനം നടത്തി.

കഴിഞ്ഞദിവസം രാവിലെയോടെയാണ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനം ഉണ്ടായത്. സംഭവത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും ചെയ്തു.