kerala
സോളാര്‍ ഗൂഡാലോചന കേസില്‍ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയന്‍: വി.ഡി സതീശന്‍
സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ കുറ്റകരമായ ക്രിമിനല്‍ ഗൂഡാലോചനയുണ്ടെന്നാണ് സി.ബി.ഐ കണ്ടെത്തിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ കുറ്റകരമായ ക്രിമിനല്‍ ഗൂഡാലോചനയുണ്ടെന്നാണ് സി.ബി.ഐ കണ്ടെത്തിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അതേക്കുറിച്ച് സി.ബി.ഐ തന്നെ അന്വേഷിക്കണമെന്നും അന്വേഷണത്തിന് സര്‍ക്കാര്‍ ആവശ്യപ്പെടണമെന്നുമാണ് പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടത്. എഴുതിത്തന്നാല്‍ അന്വേഷിക്കുന്ന കാര്യം ആലോചിക്കാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇക്കാര്യം യു.ഡി.എഫില്‍ ചര്‍ച്ച ചെയ്തു. കുറ്റകരമായ ഗൂഡാലോചനയിലെ ഒന്നാം പ്രതി മുഖ്യമന്ത്രിയാണ്. അതുകൊണ്ട് തന്നെ ഒന്നാം പ്രതിയുടെ കയ്യിലേക്ക് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കത്ത് കൊടുക്കേണ്ടെന്ന് തീരുമാനിച്ചു. സി.ബി.ഐ അന്വേഷണം നടന്നില്ലെങ്കില്‍ നിയമപരമായ നടപടികളുമായി പോകാനാണ് തീരുമാനം അദ്ദേഹം പറഞ്ഞു.
ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ മൊഴി നല്‍കിയ ഒരു കേസ് നിലവില്‍ കൊട്ടാരക്കര കോടതിയുടെ പരിഗണനയിലുണ്ട്. സി.ബി.ഐ റിപ്പോര്‍ട്ട് കൂടി നല്‍കി ആ കേസിനെ ശക്തിപ്പെടുത്തണമോ അതോ മറ്റേതെങ്കിലും കോടതിയെ സമീപിക്കണമോയെന്ന് നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് തീരുമാനിക്കും. അന്വേഷണം വേണമെന്ന് തന്നെയാണ് കെ.പി.സി.സിയും യു.ഡി.എഫും തീരുമാനിച്ചിരിക്കുന്നത്. പക്ഷെ മുഖ്യമന്ത്രിയുടെ അന്വേഷണം വേണ്ട. സി.ബി.ഐ റിപ്പോര്‍ട്ട് കിട്ടിയില്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. ജൂണ്‍ 19-ന് സര്‍ക്കാര്‍ പ്ലീഡര്‍ റിപ്പോര്‍ട്ടിന്റെ കോപ്പി ഒപ്പിട്ട് വാങ്ങിയിട്ടുണ്ട്. എന്നിട്ടും കണ്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണ്.
സി.ബി.ഐ കണ്ടെത്തിയ ക്രിമിനല്‍ ഗൂഡാലോചന അന്വേഷിക്കേണ്ടത് സി.ബി.ഐ തന്നെയാണ്. അവര്‍ അന്വേഷിക്കാന്‍ തയാറായില്ലെങ്കില്‍ നിയമപരമായ മാര്‍ഗങ്ങള്‍ തേടും. ഗൂഡാലോചനയ്ക്ക് പിന്നില്‍ ആരൊക്കെയാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്ന കണ്ടെത്തില്‍ സി.ബി.ഐ റിപ്പോര്‍ട്ടിലുണ്ട്. അതേക്കുറിച്ച് സംസ്ഥാന പൊലീസ് അന്വേഷിക്കേണ്ട. മുഖ്യമന്ത്രി ഗൂഡാലോചനയില്‍ ഒന്നാം പ്രതിയായിരിക്കെ പൊലീസ് എങ്ങനെ അന്വേഷിക്കും? അധികാരമേറ്റ് മൂന്നാം ദിവസം പരാതിക്കാരിയുമായി മുഖ്യമന്ത്രി സംസാരിച്ചെന്നും ദല്ലാള്‍ നന്ദകുമാറായിരുന്നു ഇടനിലക്കാരനെന്നുമാണ് സി.ബി.ഐ കണ്ടെത്തിയിരിക്കുന്നത്. പിന്നീട് പരാതി എഴുതി വാങ്ങി അന്വേഷണം നടത്തി. നിയമോപദേശം വന്നതോടെ അത് നിര്‍ത്തിവച്ചു. ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോള്‍ അതിനൊപ്പം കൂട്ടിച്ചേര്‍ത്ത പരാതിക്കാരിയുടെ കത്തിന് മേല്‍ അന്വേഷണം നടത്തി. ഉമ്മന്‍ ചാണ്ടി കോടതിയെ സമീപിച്ചതോടെ കത്ത് റിപ്പോര്‍ട്ടിന്റെ ഭാഗമല്ലാതായി. എന്നിട്ടും അന്വേഷണം തുടര്‍ന്നു. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പരാതിക്കാരിയെ വിളിച്ച് വരുത്തി സി.ബി.ഐ അന്വേഷണത്തിന് ശിപാര്‍ശ ചെയ്തു. ഇതിനിടിയില്‍ കത്തില്‍ നടത്തിയ മാനിപുലേഷനെ കുറിച്ചാണ് സി.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നത്. പണം നല്‍കിയാണ് ഓരോരുത്തരുടെയും പേരുകള്‍ എഴുതിച്ചേര്‍ത്തുകൊണ്ടിരുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഏതെങ്കിലും ഒരു യു.ഡി.എഫ് നേതാക്കളെ കുറിച്ച് സി.ബി.ഐ റിപ്പോര്‍ട്ടില്‍ ഒരു പരാമര്‍ശം പോലുമില്ല. അതുകൊണ്ടു തന്നെ അത്തരം ഒരു റിപ്പോര്‍ട്ടില്‍ അന്വേഷണം നടക്കുന്നതിനെ ഭയക്കേണ്ട കാര്യവുമില്ല. കോടതി അംഗീകരിച്ച സി.ബി.ഐയുടെ റിപ്പോര്‍ട്ടിലാണ് ക്രിമിനല്‍ ഗൂഡാലോചനയെ കുറിച്ച് പറയുന്നത്. ഇതേ സര്‍ക്കാര്‍ തന്നെയാണ് സി.ബി.ഐ അന്വേഷണത്തിന് ശിപാര്‍ശ ചെയ്തത്. അതേ റിപ്പോര്‍ട്ടിലാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കള്‍ ഗൂഡാലോചന നടത്തിയെന്ന് പറയുന്നതും.
ദല്ലാള്‍ നന്ദകുമാറിനെ മുഖ്യമന്ത്രി കണ്ടെന്ന് സി.ബി.ഐ റിപ്പോര്‍ട്ടിലാണ് പറയുന്നത്. ഇത് തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തില്‍ സി.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നത്. സി.ബി.ഐ റിപ്പോര്‍ട്ടിന് എതിരായാണ് നന്ദകുമാറിനെ കണ്ടിട്ടില്ലെന്നും സതീശനും വിജയനും തമ്മില്‍ വ്യത്യാസമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞത്.
യു.ഡി.എഫിലെ രണ്ട് ആഭ്യന്തരമന്ത്രിമാര്‍ക്ക് പങ്കുണ്ടന്ന് ദല്ലാള്‍ നന്ദകുമാര്‍ പറയുന്നത് എങ്ങനെ മുഖവിലയ്ക്കെടുക്കും? ദല്ലാള്‍ നന്ദകുമാറിനെ സി.ബി.ഐ ചോദ്യം ചെയ്തിട്ടുണ്ട്. അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ നന്ദകുമാര്‍ ഇക്കാര്യം പറഞ്ഞിട്ടില്ല. ദല്ലാള്‍ ഇപ്പോഴും ഇവരുടെ ആളാണ്. സി.ബി.ഐക്ക് കൊടുക്കാത്ത മൊഴി പത്രസമ്മേളനത്തില്‍ പറഞ്ഞാല്‍ ആര് മുഖവിലയ്ക്കെടുക്കും? മുഖ്യമന്ത്രിയും സി.പി.എം നേതാക്കളും ഇടപെട്ടിട്ടുണ്ടെന്നാണ് സി.ബി.ഐ പറയുന്നത്. അതില്‍ അച്യുതാനന്ദനൊന്നുമില്ല. ഇന്നലെ പിണറായി വിജയനെ രക്ഷിക്കാനാണ് അച്യുതാനന്ദന്റെ പേര് കയറ്റിയത്. അച്യുതാനന്ദന്റെയോ കോണ്‍ഗ്രസ് നേതാക്കളുടെയോ പേരൊന്നും സി.ബി.ഐ റിപ്പോര്‍ട്ടിലില്ല. വെറുതെ പുകമറയുണ്ടാക്കാന്‍ ശ്രമിക്കുകയാണ് അദ്ദേഹം പറഞ്ഞു.
സോളര്‍ തട്ടിപ്പിനെ കുറിച്ചുള്ള അന്വേഷണവും ലൈംഗിക ആരോപണങ്ങളെ കുറിച്ചുള്ള ആരോപണങ്ങളും ഒന്നാക്കാനാണ് സര്‍ക്കാര്‍ നിയമസഭയിലും ശ്രമിച്ചത്. അതിന്റെ ഭാഗമായാണ് മല്ലേലില്‍ ശ്രീധരന്‍ നായര്‍ കെ.പി.സി.സി.സി അംഗമല്ലേയെന്ന് ചോദിച്ചത്. മല്ലേലില്‍ ശ്രീധരന്‍ നായരെ കമ്പനി പറ്റിച്ചെന്ന് കാട്ടിയാണ് കേസ് നല്‍കിയത്. 33 കേസുകളിലാണ് പ്രതികളെ ശിക്ഷിച്ചത്. 2016-ല്‍ പിണറായി വിജയന്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇടനിലക്കാരെ ഉപയോഗിച്ച് ക്രിമിനല്‍ ഗൂഡാലോചന നടത്തിയെന്നതാണ് സി.ബി.ഐ കണ്ടെത്തിയിരിക്കുന്നത്. ഇ.പി ജയരാജന്‍ പത്ത് കോടി വാഗ്ദാനം ചെയ്തെന്ന് പരാതിക്കാരി തന്നെ പറഞ്ഞിട്ടുണ്ട്. എം.വി ഗോവിന്ദന്റെ പരിപാടിയില്‍ പങ്കെടുക്കാതെ ഇ.പി ജയരാജന്‍ ദല്ലാള്‍ നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന പരിപാടിക്കാണ് പോയത്. ജയരാജന് ദല്ലാള്‍ നന്ദകുമാറുമായി എന്താണ് ബന്ധം? കേരളഹൗസില്‍ ഞാന്‍ ബ്രേക്ക് ഫാസ്റ്റ് കഴിക്കുമ്പോള്‍ മുറിയിലേക്ക് വന്ന ദല്ലാള്‍ നന്ദകുമാറിനെ ഗെറ്റൗട്ട് അടിച്ചെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അങ്ങനെയുള്ള ആളിന്റെ വീട്ടിലേക്ക് ഇ.പി ജയരാജന്‍ പോയത് എന്തിനാണ്? ആ നന്ദകുമാറിനൊപ്പമാണ് മുഖ്യമന്ത്രിയുടെ സന്തതസഹചാരിയായ ഇ.പി ജയരാജന്‍ പോയത്.
കേരള പൊലീസ് അന്വേഷിക്കേണ്ട. സി.ബി.ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് നിയമസഭയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അത് പിന്നീട് എഴുതിക്കൊടുക്കേണ്ട ആവശ്യമില്ല.
ഗൂഡാലോചനക്കാര്‍ നല്‍കിയ കുറിപ്പനുസരിച്ചാണ് ഓരോരുത്തരുടെയും പേരുകള്‍ കൂട്ടിച്ചേര്‍ത്തത്. യഥാര്‍ത്ഥ കത്തില്‍ ഇതൊന്നുമില്ലായിരുന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഉണ്ടായിരുന്ന ഒരാളുടെ പേര് മാറ്റാന്‍ വേണ്ടിയായിരിക്കും അദ്ദേഹത്തിന്റെ പി.എ ജയിലില്‍ പോയി കത്ത് വാങ്ങിയത്. ഉമ്മന്‍ ചാണ്ടിയോട് വിരോധം ഉണ്ടായിരുന്നവരും ഇടതു മുന്നണിയിലേക്ക് പ്രവേശനം വേണ്ടവരും സ്വീകരിക്കാന്‍ നിന്നവരുമൊക്കെ ചേര്‍ന്ന് നന്ദകുമാറിനെ രംഗത്തിറക്കി 50 ലക്ഷം രൂപ നല്‍കി കത്ത് വാങ്ങി. പിന്നീട് ഓരോരുത്തരുടെ പേരുകള്‍ എഴുതിച്ചേര്‍ത്തു. എന്നിട്ട് അവര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു.
കേരളത്തിലെ മുഖ്യമന്ത്രിയും സി.പി.എമ്മും പ്രതിരോധത്തിലാണ്. 75 വയസുള്ള കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയെ ലൈംഗിക അപവാദ കേസില്‍ കുടുക്കാന്‍ ഇടനിലക്കാരെ വച്ച് ഗൂഡാലോചന നടത്തിയെന്നാണ് സി.ബി.ഐ കണ്ടെത്തിയിരിക്കുന്നത്. ഇ.പി ജയരാജന്‍, സജി ചെറിയാന്‍ ഉള്‍പ്പെടെ എത്ര നേതാക്കളുടെ പേര് വന്നു. പക്ഷെ സി.ബി.ഐ റിപ്പോര്‍ട്ടില്‍ സി.പി.എം നേതാക്കളെന്നു മാത്രമെയുള്ളൂ. ഇനിയും എത്ര പേരുകള്‍ പുറത്ത് വരാനുണ്ട് അദ്ദേഹം കൂട്ടിചേര്‍ത്തു.
crime
ഐഎഫ്എഫ്‌കെ സ്‌ക്രീനിങ്ങിനിടെ ഹോട്ടലില്‍ വച്ച് കടന്നുപിടിച്ചു; പ്രമുഖ സംവിധയാകനെതിരെ ചലച്ചിത്രകാരി; മുഖ്യമന്ത്രിക്ക് പരാതി
തിരുവനന്തപുരം: പ്രമുഖ സംവിധായകനെതിരെ പരാതിയുമായി ചലച്ചിത്രകാരി. ഐഎഫ്എഫ്‌കെ സ്‌ക്രീനിങ്ങിനിടെ സ്ത്രീത്വത്തെ അപമാനിച്ചെന്നാണ് ചലച്ചിത്രകാരിയുടെ പരാതി. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.
ചലച്ചിത്ര പ്രവര്‍ത്തകയുടെ മൊഴി രേഖപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. ആഴ്ചകള്‍ക്ക് മുന്‍പ് തലസ്ഥാനത്തെ ഹോട്ടലില്‍ വച്ചായിരുന്നു മോശം അനുഭവം ഉണ്ടായതെന്ന് പരാതിക്കാരി പറയുന്നു. ഐഎഫ്എഫ്‌കെ ജൂറി അംഗമായ ചലച്ചിത്ര പ്രവര്‍ത്തകയ്ക്കാണ് പ്രമുഖ സംവിധായകനില്‍ നിന്നും മോശം അനുഭവമുണ്ടായത്.
kerala
‘ഈ വീട്ടിൽ നിന്നാണ് രാത്രിയിൽ ഇറങ്ങിപ്പോയത്, പി.ടിയുടെ ആത്മാവ് ഈ വിധിയിൽ തൃപ്തമാകുമോ? ഒരിക്കലുമില്ല; കുറിപ്പുമായി ഉമാ തോമസ്’
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയിൽ പി.ടിയുടെ ആത്മാവ് ഒരിക്കലും തൃപ്തമാകില്ലെന്ന് ഉമാ തോമസ് എംഎല്‍എ. ഫേസ്ബുക്ക് കുറിപ്പിൽ കൂടിയാണ് ഉമാ തോമസ് എംഎൽഎയുടെ പ്രതികരണം. ഉപാധികളില്ലാതെ അവൾക്കൊപ്പം മാത്രമെന്നും ഉമാ തോമസ് വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
തെരുവിൽ ആ പെൺകുട്ടി അപമാനിതയായ വിവരമറിഞ്ഞ് രാത്രി ഈ വീട്ടിൽ നിന്നാണ് പി.ടി ഇറങ്ങിപ്പോയത്. തയ്യാറാക്കപ്പെട്ട തിരക്കഥകളെ തകർത്തത്.
കോടതിക്ക് മുമ്പിൽ മൊഴി കൊടുക്കാൻ പോയത്. അവൾക്ക് നീതി തേടി ഗാന്ധി പ്രതിമക്ക് മുന്നിൽ രാവും പകലും നിരാഹാരം കിടന്നത്. പി.ടിയുടെ ആത്മാവ്, ഇന്നീ വിധിയിൽ തൃപ്തമാകുമോ? ഒരിക്കലുമില്ല. കോടതി നടപടികൾ തുടരുമ്പോൾ, എത്രയോ തവണ ആ കുട്ടി പങ്കുവെച്ച ആശങ്കകൾ ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു. ഉപാധികളില്ലാതെ അവൾക്കൊപ്പം മാത്രം.
നടിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത കേസില്‍ പള്‍സർ സുനി അടക്കം ആറ് പ്രതികള്‍ കുറ്റക്കാരാണെന്നാണ് എറണാകുളം സെഷന്‍സ് കോടതി കണ്ടെത്തിയത്. നടന്‍ ദിലീപിനെ കോടതി വെറുതെ വിട്ടു. ദിലീപിനെതിരെ ചുമത്തിയ ഗൂഢാലോചന , തെളിവ് നശിപ്പിക്കല്‍ എന്നീ രണ്ട് കുറ്റങ്ങളും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ദിലീപിനെ വെറുതെ വിടുന്നതായി ജഡ്ജി ഹണി എം വർഗീസ് ഉത്തരവിട്ടു.
kerala
കുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
കോഴിക്കോട് അത്തോളി സ്വദേശി റിഷി റസാഖ് ആണ് സംഭവവുമായി ബന്ധപ്പെട്ട് പരാതി ഉയര്‍ത്തിയത്.
കോഴിക്കോട്: നന്മണ്ടയിലെ ഒരു ബേക്കറിയില്‍ നിന്ന് വാങ്ങിയ കുപ്പിവെള്ളത്തില്‍ ചത്ത പല്ലിയെ കണ്ടെത്തിയെന്ന പരാതിയെ തുടര്‍ന്ന് യുവാവ് ആശുപത്രിയില്‍ ചികിത്സ തേടി. കോഴിക്കോട് അത്തോളി സ്വദേശി റിഷി റസാഖ് ആണ് സംഭവവുമായി ബന്ധപ്പെട്ട് പരാതി ഉയര്‍ത്തിയത്. റിഷിയും കുടുംബവും യാത്രയ്ക്കിടെ ബേക്കറിയില്‍ നിന്ന് വെള്ളം വാങ്ങി. ആദ്യം റിഷി വെള്ളം കുടിച്ചു. ശേഷം അഞ്ചുവയസ്സുള്ള കുട്ടിക്ക് നല്‍കാനിരിക്കെ വെള്ളത്തില്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെ സംശയം തോന്നി. തുടര്‍ന്ന് കുപ്പിയുടെ അടിഭാഗം പരിശോധിച്ചപ്പോള്‍ ചത്ത പല്ലിയെ കണ്ടതായാണ് റിഷിയുടെ ആരോപണം. ‘Heaven Cool’ എന്ന ബ്രാന്‍ഡിന്റെ കുപ്പി വെള്ളത്തിലാണ് പല്ലിയെ കണ്ടെത്തിയത്. കുപ്പിയുടെ കാലാവധി 2026 മെയ് വരെ പ്രിന്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവം മനസ്സിലാക്കിയതിനെ തുടര്‍ന്ന് റിഷി ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തെ കുറിച്ച് ആരോഗ്യവകുപ്പില്‍ ഔദ്യോഗിക പരാതി നല്‍കുമെന്ന് റിഷി റസാഖ് അറിയിച്ചു. സംഭവം സംബന്ധിച്ച പരിശോധനയ്ക്കായി ആരോഗ്യ വിഭാഗം ഉടന്‍ തന്നെ നടപടി സ്വീകരിക്കുമെന്നാണ് വിവരം ലഭിച്ചത്.
-
kerala3 days agoയുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്‍ഗീയ പ്രചാരണം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി
-
india2 days agoബാബരി: മായാത്ത ഓര്‍മകള്‍
-
health2 days agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
news2 days agoകടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു
-
news2 days agoക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി
-
india2 days ago‘രാജ്യത്തെ എല്ലാ മുസ്ലിം പള്ളികളിലും മദ്രസകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം’; ലോക്സഭയില്‍ ആവശ്യവുമായി ബി.ജെ.പി എം.പി
-
News2 days agoബാലമുരുകനെതിരെ തിരച്ചില്‍ ശക്തം; കടയത്തി മലയിടുക്ക് പൊലീസ് വളഞ്ഞു
-
Cricket2 days agoഹിറ്റായി ‘ഹിറ്റ്മാന്’; അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 റണ്‍സ് എന്ന ചരിത്രനേട്ടം സ്വന്തമാക്കി രോഹിത് ശര്‍മ

