കാസര്‍കോട്: കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടു സന്ദര്‍ശിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിക്കെതിരെ കൃപേഷിന്റെ അഛന്‍ കൃഷ്ണന്‍. കൊല നടത്തിയത് പാര്‍ട്ടിയായതു കൊണ്ടാകാം മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നതെന്നും ഇത് വേദനാജനകമാണെന്നും കൃഷ്ണന്‍ പറഞ്ഞു. കേസിന്റെ അന്വേഷണം സി.ബി.ഐക്ക് വിടുന്നതിലെ പ്രതീക്ഷയില്ലായ്മയും അദ്ദേഹം പങ്കുവെച്ചു.

തങ്ങളുടെ വീടുകള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കണമെന്ന് കൃഷ്ണനും കൊല്ലപ്പെട്ട ശരത്‌ലാലിന്റെ അച്ഛനും ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി വീട്ടിലെത്തിയാല്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുമായിരുന്നെന്നും കൃഷ്ണന്‍ അറിയിച്ചു.
പാര്‍ട്ടി പരിപാടിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഇന്ന് ജില്ലയിലുണ്ടായിരിക്കെയാണ് ഈ വിട്ടു നില്‍ക്കല്‍.