kerala

മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖം; യൂത്ത് ലീഗ്‌ ഡി.ജി.പി.ക്ക് പരാതി നൽകി

By webdesk17

October 02, 2024

ദി ഹിന്ദു ദിനപത്രത്തിൽ 30.09.2024ന് പ്രസിദ്ധീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ന്യൂനപക്ഷങ്ങള്‍ക്കെതിരായും മലപ്പുറം ജില്ലക്കെതിരായും നടക്കുന്ന പ്രചാരണങ്ങള്‍ക്ക് ആക്കം കൂട്ടാനും അതിന്റെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കാനും സഹായകരമാകുമെന്ന് ചൂണ്ടിക്കാട്ടി, പ്രതികള്‍ക്കെതിരെ IPC 153 എ വകുപ്പ് പ്രകാരവും മറ്റ് ഉചിതമായ വകുപ്പുകള്‍ ചേര്‍ത്തും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് ഡി.ജി.പി ക്ക് പരാതി നൽകി. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ് ആണ് പരാതി നൽകിയത്.

മുഖ്യമന്ത്രി പിണറായി വിജയൻ, ഹിന്ദു ദിനപത്രത്തിന്റെ എഡിറ്റർ, പി. ആർ ഏജൻസി ആയ കെയ്‌സണ്‍ പി.ആര്‍ സര്‍വ്വീസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ, അഭിമുഖം തയ്യാറാക്കിയ ദി ഹിന്ദു ഡെയ്‌ലി ഡെപ്യൂട്ടി എഡിറ്റര്‍ ശോഭന കെ. നായര്‍ എന്നിവരും എതിർകക്ഷികൾ ആക്കിയാണ് പരാതി നൽകിയത്.