kerala

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മാര്‍ഗതടസ്സം; അഞ്ചു ഭിന്നശേഷിക്കാരെ കസ്റ്റഡിയിലെടുത്തു

By webdesk13

October 16, 2023

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനു മാര്‍ഗതടസ്സം സൃഷ്ടിച്ച കേള്‍വിയും സംസാരശേഷിയും ഇല്ലാത്തതുമായ അഞ്ചു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. തിരുവനന്തപുരത്ത് നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സ്പീച്ച് ഹിയറിങ് സ്ഥാപനത്തിലെ വിദ്യാര്‍ഥികളായ ഇതര സംസ്ഥാനക്കാരാണ് ഇവര്‍.

വിനോദ സഞ്ചാരത്തിനായി പോയി കോട്ടയം ഭാഗത്ത് നിന്നു തിരുവനന്തപുരത്തേക്കു വരുമ്പോള്‍ എംസി റോഡില്‍ മുരുക്കുമണില്‍ ആണ് സംഭവം. മുഖ്യമന്ത്രി തിരുവനന്തപുരത്തേക്കു പോകുകയായിരുന്നു.

മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം ഹോണ്‍ മുഴക്കിയിട്ടും സൈഡ് കൊടുക്കാത്തതിനെ തുടര്‍ന്നാണ് ചടയമംഗലം പൊലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. കസ്റ്റഡിയില്‍ എടുത്തപ്പോഴാണ് ഇവര്‍ ഭിന്നശേഷിക്കാരാണ് എന്ന് അറിഞ്ഞത്. മഴയെത്തുടര്‍ന്ന് ഒന്നും കാണാന്‍ സാധിച്ചില്ലെന്നാണു വിദ്യാര്‍ഥികള്‍ പറയുന്നത്. തുടര്‍ന്ന് അധ്യാപകരെ വിളിച്ചു വരുത്തിയ ശേഷം ഇവരെ വിട്ടയച്ചു.