kerala

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം; രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കാനൊരുങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

By webdesk17

October 09, 2024

മുഖ്യമന്ത്രി പിണറായി വിജയന്റെ ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലെ മലപ്പുറം പരാമര്‍ശത്തില്‍ രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കാനൊരുങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കൂടുതല്‍ വിവരങ്ങള്‍ തേടി സര്‍ക്കാരിന് വീണ്ടും കത്ത് നല്‍കും. ഉദ്യോഗസ്ഥരെ നേരിട്ട് വിളിപ്പിക്കാനാണ് ഗവര്‍ണറുടെ തീരുമാനം.

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ നേരത്തെ ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. സാങ്കേതികത്വം പറഞ്ഞു ക്രിമിനല്‍ പ്രവര്‍ത്തനം മറച്ചു വെക്കാന്‍ ആകില്ലെന്നും മുഖ്യമന്ത്രി എന്തോ ഒളിക്കുന്നുണ്ടെന്നും വിമര്‍ശിച്ചു കൊണ്ടാണ് ഗവര്‍ണര്‍ കത്തയച്ചത്.

വിവാദമായ മലപ്പുറം പരാമര്‍ശത്തില്‍ വിശദീകരണം തേടി ഗവര്‍ണര്‍ ചീഫ് സെക്രട്ടറിക്കും നോട്ടീസ് നല്‍കിയിരുന്നു. ഡിജിപിക്കൊപ്പം നേരിട്ടെത്തി വിശദീകരണം നല്‍കാനാണു നിര്‍ദേശം.