kerala

മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ ടീമിന്റെ ശമ്പളം കൂട്ടി; മുഖ്യമന്ത്രിയുടെ മുഖം മിനുക്കാന്‍ ചെലവിടുന്നത് കോടികള്‍

By Lubna Sherin K P

June 15, 2025

മുഖ്യമന്ത്രിയുടെ ഓഫീസിലെ പിആര്‍ ടീമിന്റെ ശമ്പളം വര്‍ധിപ്പിച്ചു. മുഖ്യമന്ത്രിയുടെ 12 അംഗ സോഷ്യല്‍ മീഡിയാ ടീമിന്റെ ശമ്പളത്തിലാണ് വന്‍ വര്‍ധന വരുത്തിയിരിക്കുന്നത്. വര്‍ധനവിന് രണ്ട് മാസത്തെ മുന്‍കാല പ്രാബല്യമുണ്ട്. 1.83 കോടി രൂപയാണ് മീഡിയ ടീമിന്റെ നിലവിലെ വാര്‍ഷിക ശമ്പളം. വര്‍ധന പ്രകാരം ഇവരുടെ വാര്‍ഷിക ശമ്പളം രണ്ടേകാല്‍ കോടി കടക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് പറയുന്ന അതേ സര്‍ക്കാറാണ് മുഖ്യമന്ത്രിയുടെ മുഖം മിനുക്കാനായി കോടികള്‍ ചെലവിടുന്നത്.