kerala

രസികന്‍ സിനിമയിലെ ബാലതാരം; ഹരിമുരളിയെ മരിച്ച നിലയില്‍ കണ്ടെത്തി

By Akhila

March 12, 2026

സിനിമയില്‍ ബാലതാരമായി തിളങ്ങിയ ഹരിമുരളിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂര്‍ അന്നൂരിലെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രസികന്‍, അണ്ണന്‍ തമ്പി, മാടമ്പി തുടങ്ങിയ അമ്പതോളം സിനിമകളില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. കുട്ടിച്ചാത്തന്‍, മാംഗല്യം പോലുള്ള പരമ്പരകളിലും ഹരി അഭിനയിച്ചിട്ടുണ്ട്. രസികന്‍ സിനിമയിലെ ‘ഉള്ളീന്ന് വരണം, ഉളളീന്ന് വരണം എന്ന് മാമന്‍ പറയുന്നുണ്ടല്ലോ… ഉള്ളിലേക്ക് വല്ലതും പോയോന്ന് ചോദിച്ചോ’ എന്ന ഒറ്റ ഡയലോഗാണ് ഹരിയെ പ്രശസ്തനാക്കിയത്. വി.എഫ്.എക്‌സ് ആര്‍ട്ടിസ്റ്റായി ജോലി ചെയ്യുകയായിരുന്നു ഹരിമുരളി. മൃതദേഹം പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.