kerala

ബക്കറ്റിലെ വെള്ളത്തില്‍ വീണ് പിഞ്ച്കുഞ്ഞിന് ദാരുണാന്ത്യം

By webdesk14

December 24, 2022

കാസര്‍ക്കോട് അമ്പലത്തറ പിഞ്ച് കുഞ്ഞ് വെള്ളത്തില്‍ വീണ് മരിച്ചു. 11 മാസം മാത്രം പ്രായമുള്ള കുഞ്ഞാണ് ബക്കറ്റില്‍ വീണ് മരിച്ചത്. അമ്പലത്തറ ഏഴാംമൈല്‍ കായലടുക്കത്തെ ജബ്ബാറിന്റെ മകന്‍ മുഹമ്മദ് റിസാനാണ് മരണപ്പെട്ടത്.

ഇന്ന് കാലത്ത് എട്ടരയോടെയാണ് നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്. ഉടന്‍ കാഞ്ഞങ്ങാട് മാവുങ്കല്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീടിന് പുറത്ത് വെള്ളം നിറച്ചുവെച്ചിരുന്ന ബക്കറ്റിലേക്ക് വീഴുകയായിരുന്നു.