40 അടി താഴ്ചയുള്ള കുഴൽ കിണറിൽ വീണ കുഞ്ഞിനെ രക്ഷിക്കാൻ ശ്രമം തുടരുന്നു. ഡൽഹി വസന്തവിഹാർ കേശോപൂർ മാണ്ഡിക്ക് സമീപത്താണ് സംഭവം. ജല ബോർഡിന്‍റെ ട്രീറ്റ്മെന്‍റ് പ്ലാന്‍റിനുള്ളിലെ 40 അടി താഴ്ചയുള്ള കുഴൽകിണറിലാണ് കുട്ടി വീണിരിക്കുന്നത്.
#WATCH | Delhi: Visuals from the site where a child fell into a 40-foot-deep borewell inside the Delhi Jal Board plant near Keshopur Mandi. pic.twitter.com/f1LUrEi3ti
— ANI (@ANI) March 10, 2024
ഞായറാഴ്ച പുലർച്ചെ ഒന്നോടെയാണ് അപകടം സംഭവിച്ചത്. കിണറിൽ വീണ കുഞ്ഞിനെ തിരിച്ചറിഞ്ഞിട്ടില്ല. രാത്രി കുഴൽ കിണറിൽ ഒരു കുഞ്ഞ് വീണതായി വികാസ്പുരി പൊലീസിൽ വിവരം ലഭിക്കുകയായിരുന്നു.
#WATCH | Delhi: A child fell into a 40-foot-deep borewell inside the Delhi Jal Board plant near Keshopur Mandi. The NDRF team has reached the site along with Inspector-in-charge Veer Pratap Singh from NDRF. It will soon start rescue operations by digging a new borewell parallel… pic.twitter.com/CbD4GAKzR3
— ANI (@ANI) March 10, 2024
നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സിന്‍റെയും (എൻ.ഡി.ആർ.എഫ്) ഡൽഹി ഫയർ സർവീസസിന്‍റെയും (ഡി.എഫ്.എസ്) സംഘങ്ങളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കുട്ടി വീണതിന് സമാന്തരമായി മറ്റൊരു കുഴൽക്കിണർ കുഴിക്കുന്ന പ്രവൃത്തി എൻ.ഡി.ആർ.എഫ് സംഘം ഉടൻ തുടങ്ങുമെന്ന് അധികൃതർ പറഞ്ഞു.
#WATCH | Delhi: Rescue operation underway at the site where a child fell into a 40-foot-deep borewell inside the Delhi Jal Board plant near Keshopur Mandi. pic.twitter.com/0iG2PjbyFB
— ANI (@ANI) March 10, 2024