crime

മലപ്പുറത്ത് 12 വയസ്സുകാരനെതിരെ ക്രൂരമര്‍ദനം

By webdesk14

January 16, 2023

മലപ്പുറത്ത് 12 വയസ്സുകാരന് ക്രൂര മര്‍ദനം. പെരിന്തല്‍മണ്ണയില്‍ പറമ്പില്‍ കളിക്കാനെത്തിയ കുട്ടി പേരക്ക മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് സ്ഥലയുടമ മര്‍ദിച്ചത്. ബൈക്ക് കൊണ്ട് ഇടിച്ചു വീഴത്തുകയും പിന്നീട് ചവിട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നെന്ന് മര്‍ദനമേറ്റ കുട്ടി പറഞ്ഞു. കാലിന്റെ എല്ല് പൊട്ടിയ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. പെരിന്തല്‍മണ്ണ ആലിപ്പറമ്പ് പഞ്ചായത്ത് വാഴയങ്ങാടിയില്‍ ഇന്നലെ വൈകീട്ടാണ് അക്രമ സംഭവം അരങ്ങേറിയത്. ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിട്ടുണ്ട്.