Connect with us

kerala

പ്രതികൾ പട്ടാപ്പകൽ 60 കിലോമീറ്റർ വിലസി നടന്നു; വട്ടം കറങ്ങി പോലീസ്

പോലീസിന്റെ നേട്ടമായാണ് സിപിഎം സൈബർ സഖാക്കൾ ഈ സംഭവത്തെ വിവരിക്കുന്നത് .എന്നാൽ സിപിഎം എംഎൽഎ എം നൗഷാദ് പറഞ്ഞത് ‘ ദൃശ്യം’ സിനിമയിലെ പോലുള്ള ക്രിമിനലുകളുള്ളപ്പോൾ പോലീസ് എന്ത് ചെയ്യാനാണ് എന്നാണ്. ഇങ്ങനെ രണ്ടുതട്ടിൽ ആശയക്കുഴപ്പത്തിൽ ആയിരിക്കുകയാണ് സത്യത്തിൽ സിപിഎം സഖാക്കൾ.

Published

on

കൊല്ലം ജില്ലയിലെ ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ വട്ടം കറങ്ങി കേരള പോലീസ്. അടുത്തകാലത്ത് പോലീസ് കണ്ടെത്തിയ പ്രതികളെല്ലാം മൊബൈൽ ഫോൺ ഉപയോഗിച്ചവരായിരുന്നു. ഇതാണ് പ്രതികളെ പെട്ടെന്ന് പിടികൂടാൻ പോലീസിനെ സഹായിച്ചത്. എന്നാൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പോലീസ് മൂന്നാംദിനവും ഇരുട്ടിൽ തപ്പുമ്പോൾ യഥാർത്ഥത്തിൽ ജനത്തിന് മുന്നിൽ നാണം കെട്ട്നിൽക്കുകയാണ് കേരള പോലീസ് .

പ്രതികൾ അതിവിദഗ്ധമായി മൊബൈൽ ഫോൺ ഉപയോഗിക്കാതെ യാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതും തടഞ്ഞു വെച്ചതും. പട്ടാപ്പകൽ നാലരമണിയോടെ കുട്ടിയെ റാഞ്ചിയെ സംഘം 60 കിലോമീറ്ററോളം കൊല്ലം ജില്ലയിലെ പല സ്ഥലങ്ങളിൽ വിലസിയിട്ടും ഇത്രയും വലിയ പൊലീസ് സന്നഹത്തിന് പ്രതികളെ കണ്ടുപിടിക്കാൻ ആയില്ല .പ്രതികൾ വിവിധ വാഹനങ്ങളിലായി മാറിമാറി സഞ്ചരിച്ചതായാണ് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നത് .പകൽ തട്ടിക്കൊണ്ടുപോയ ശേഷം മൂന്നര മണിക്കൂറിനകം തന്നെ ഒരു കടയുടമയുടെ മൊബൈലിൽ കുട്ടിയുടെ അമ്മയെ വിളിച്ചതും പോലീസിനെ വട്ടം കറക്കി. അപ്പോൾ തന്നെ ആ നമ്പറിൽ വിളിച്ച് പ്രതിയെ പിടികൂടാൻ ഉള്ള സാഹചര്യം ഉണ്ടായിട്ടും പോലീസിന് അത് കഴിഞ്ഞില്ലെന്ന് മാത്രമല്ല 20 മണിക്കൂറിനു ശേഷവും പോലീസിന് കൺമുമ്പിലൂടെ നിരവധി തവണ പ്രതികൾ പാഞ്ഞിട്ടും കണ്ടെത്താനായില്ല.

ഒടുവിൽ കൊല്ലത്തെ തിരക്കേറിയ ആശ്രമം മൈതാനത്ത് കുട്ടിയെ ഇറക്കി പ്രതികളിലൊരാൾ പോയത് പോലീസിന്റെ ഇതുവരെയുള്ള മുഴുവൻ അഭിമാനത്തെയും ചുരുക്കിക്കളഞ്ഞു .ഒരു സ്ത്രീയാണ് കെഎസ്ആർടിസി ബസ്റ്റാൻഡ് ഓട്ടോയിൽ രണ്ട് കിലോമീറ്റർ ഓളം സഞ്ചരിച്ച് മൈതാനത്ത് കുട്ടിയെ ഇറക്കി വിട്ടത്. അതും നട്ടുച്ചയ്ക്ക് ഒന്നേകാൽ മണിയോടെ. ഇവിടെ ഏതാണ്ട് കുറച്ചുനേരം ഇരുന്നശേഷമാണ് സ്ത്രീ അവിടെ നിന്ന് കടന്നു കളഞ്ഞത് .അതും നടന്നുപോയി. എന്നിട്ടും ഒരൊറ്റ പോലീസുകാരനും ഈ വഴി വന്നതോ കണ്ടതോ ഇല്ല .കുട്ടിയുമായി സ്ത്രീ ഓട്ടോയിൽ പോകുമ്പോൾ തന്നെ രണ്ടു പോലീസ് ജീപ്പുകൾ ഓട്ടോയെ മറികടന്ന് പോകുന്നതും സി സി ടിവി ദൃശ്യങ്ങളിൽ വ്യക്തമാണ് .പോലീസ് എഡിജിപിയുടെ നേതൃത്വത്തിൽ വലിയ സന്നഹത്തോടെ നാടും കാടും അരിച്ചുപെറുക്കിയത് പോലീസിനെ പരിഹാസ്യരാക്കി പ്രതികൾ വിലസിയത്.

എന്നിട്ടും മന്ത്രി മുഹമ്മദ് റിയാസിനെ പോലുള്ളവർ മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്ന കാഴ്ച ദയനീയമാണ്. പോലീസിന്റെ നേട്ടമായാണ് സിപിഎം സൈബർ സഖാക്കൾ ഈ സംഭവത്തെ വിവരിക്കുന്നത് .എന്നാൽ സിപിഎം എംഎൽഎ എം നൗഷാദ് പറഞ്ഞത് ‘ ദൃശ്യം’ സിനിമയിലെ പോലുള്ള ക്രിമിനലുകളുള്ളപ്പോൾ പോലീസ് എന്ത് ചെയ്യാനാണ് എന്നാണ്. ഇങ്ങനെ രണ്ടുതട്ടിൽ ആശയക്കുഴപ്പത്തിൽ ആയിരിക്കുകയാണ് സത്യത്തിൽ സിപിഎം സഖാക്കൾ. എങ്ങനെയും പോലീസിനെയും സർക്കാരിനെയും ന്യായീകരിക്കാനുള്ള പഴുതു തേടുമ്പോൾ പൊതുജനം ഇവരെ നോക്കി ചിരിക്കുകയാണ്. പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും ശക്തമായ ഇടപെടലാണ് പ്രതികളെ രക്ഷപ്പെടുന്നത് തടഞ്ഞത്. എന്നിട്ടും കുട്ടിയെ വിട്ടു കിട്ടി മണിക്കൂറുകൾ കഴിഞ്ഞിട്ടും പ്രതികളെ കുറിച്ച് ഒരു തുമ്പു പോലും പോലീസിന് ശേഖരിക്കാൻകഴിഞ്ഞിട്ടില്ല എന്നത് കേരള പോലീസിൻറെ തലയിലെ നാണക്കേടാണ്. മുഖ്യമന്ത്രിയും പരിവാരവും നവകേരള സദസ്സുമായി മലപ്പുറത്ത് ആറാടുമ്പോഴാണ് ഈ സംഭവമെല്ലാം എന്നത് കേരളീയരെ മൊത്തം പരിഹസിക്കുന്നതിന് സമാനമായി.

kerala

ബൈക്കും കാറും കൂട്ടിയിടിച്ച് 18കാരൻ മരിച്ചു

ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം.

Published

on

ബൈക്കും കാറും കൂട്ടിയിടിച്ച് 18 കാരൻ മരിച്ചു. ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം. എ.ആർ നഗർ സ്വദേശി ഹിഷാം അലി ആണ് മരിച്ചത്.

കാറും ഹിഷാം സഞ്ചരിച്ചിരുന്ന പൾസർ ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകായിരുന്നു. അപകടത്തിൽ ഹിഷാമിനൊപ്പം ബൈക്കിലുണ്ടായിരുന്ന കുട്ടിക്ക് പരിക്കേറ്റു. ഹിഷാം അലിയുടെ മൃതദേഹം തിരൂരങ്ങാടിയിലെ ഗവ.ആശുപത്രിയിൽ മോർച്ചറിയിൽ. പരിക്കേറ്റ കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading

kerala

ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി ഡൽഹി എയർപോർട്ടിൽ നിന്ന് പൊലീസ് പിടികൂടിയ പ്രതി രക്ഷപ്പെട്ടു

പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. 

Published

on

പോക്‌സോ കേസ് പ്രതി പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയി. ലുക്കൗട്ട് നോട്ടീസ് ഇറക്കി പിടികൂടിയ പ്രതിയാണ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്. പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.

ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത് കേരളത്തിലേക്ക് കൊണ്ടു വരുന്ന വഴി തമിഴ്‌നാട്ടിലെ കാവേരി പട്ടണത്തില്‍ വെച്ചാണ് പ്രതി രക്ഷപ്പെട്ടത്. പത്തനംതിട്ട സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസ് പ്രതിയാണ് ഇയാള്‍.

വിദേശത്തു നിന്നെത്തിയ പ്രതിയെ വിമാനത്താവളത്തില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റണമെന്ന ആവശ്യം ചൂണ്ടിക്കാട്ടി പ്രതി കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു എന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ കണ്ടെത്താന്‍ തമിഴ്‌നാട് പൊലീസും തിരച്ചില്‍ ആരംഭിച്ചു.

Continue Reading

kerala

ഡ്രൈവിംഗ് ടെസ്റ്റുകള്‍ നാളെ പുനരാരംഭിക്കും

ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചർച്ചയിലൂടെ പരിഹരിച്ചെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പൂർണമായും പുനരാരംഭിക്കാൻ സാധിച്ചിരുന്നില്ല.

Published

on

ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് പരിഷ്്കരണത്തിനെതിരേ ഡ്രൈവിംഗ് സ്കൂള്‍ ഉടമകള്‍ നടത്തിയ ബഹിഷ്കരണ സമരത്തെ തുടർന്ന് അനിശ്ചിതകാലമായി മുടങ്ങിയ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റുകള്‍ നാളെ പൂർണതോതില്‍ പുനരാരംഭിക്കും.

ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചർച്ചയിലൂടെ പരിഹരിച്ചെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പൂർണമായും പുനരാരംഭിക്കാൻ സാധിച്ചിരുന്നില്ല. സാരഥി സോഫ്റ്റ്‌വേയറിലെ തകരാർ മൂലമായിരുന്നു ഇത്.

നാളെയോടെ സങ്കേതിക തകരാർ പൂർണമായും പരിഹരിച്ച്‌ ഡ്രൈവിംഗ് ടെസ്റ്റുകള്‍ പുനരാരംഭിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് മോട്ടോർ വാഹന വകുപ്പ്.

Continue Reading

Trending