kerala

മലപ്പുറത്ത് സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനത്തില്‍ ആര്‍എസ്എസ് ഗണഗീതം പാടി കുട്ടികള്‍; വീഡിയോ പുറത്തുവന്നതിനു പിന്നാലെ വ്യാപക പ്രതിഷേധം

By webdesk17

September 02, 2025

മലപ്പുറത്തെ സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനത്തില്‍ ആര്‍എസ്എസ് ഗണഗീതം ആലപിച്ചതില്‍ വ്യാപക പ്രതിഷേധം. മലപ്പുറം തിരൂര്‍ ആലത്തിയൂര്‍ KHMHS സ്‌കൂളിലാണ് സംഭവം നടന്നത്. വ്യാപക പ്രതിഷേധം ഉയര്‍ന്നു വന്നതിന് പിന്നാലെ സംഭവം അബദ്ധം പറ്റിയതാണെന്ന് വിശദീകരിച്ച് സ്‌കൂള്‍ അധികൃതര്‍ രംഗത്ത് വന്നു.

കുട്ടികള്‍ ദേശഭക്തിഗാനങ്ങള്‍ സ്വയം തെരഞ്ഞെടുത്ത് അവതരിപ്പിച്ചതാണെന്നും പരിശോധിച്ചിരുന്നില്ലെന്നും സ്‌കൂള്‍ അധികൃതര്‍ വിശദീകരിച്ചു. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ സ്‌കൂളിലേക്ക് നിരവധി അടക്കമുള്ള സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബന്ധപ്പെട്ട ജീവനക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് പ്രിന്‍സിപ്പല്‍ ഉറപ്പ് നല്‍കി.

വിദ്യാര്‍ഥികള്‍ക്ക് ഈ ഗാനം എവിടെ നിന്ന് ലഭിച്ചുവെന്നോ എന്തുകൊണ്ടാണ് അവര്‍ ഈ ഗാനം തെരഞ്ഞെടുത്തതെന്നോ വ്യക്തമല്ല.