ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി പ്രശ്‌നം ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ചൈനയുമായുള്ള അതിര്‍ത്തി പ്രശ്നം പരിഹരിക്കപ്പെടാതെ കിടക്കുകയാണ്. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തികള്‍ ഇപ്പോഴും അടയാളപ്പെടുത്തിയിട്ടില്ലെന്നത് ചൈന അംഗീകരിക്കു്ന്ന കാര്യമാണെന്നും രാജ്നാഥ് സിങ് പറഞ്ഞു.
പാര്‍ലമെന്‍ന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ രണ്ടാം ദിനം ലോകസഭയില്‍ ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്ക വിഷയത്തില്‍ സംസാരിക്കുകയാരുന്നു പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് മന്ത്രിയുടെ പ്രസ്താവനയോടെയാണ് സഭ തുടങ്ങിയത്. ചൈന വിഷയത്തില്‍ പ്രത്യേക ചര്‍ച്ച വേണമെന്ന പ്രതിപക്ഷ കക്ഷികളുടെ ശക്തമായ ആവശ്യത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതിരോധമന്ത്രി പ്രസ്താവന നടത്തുന്നത്.
ഇന്ത്യ, ചൈന അതിര്‍ത്തി പ്രശ്നം പരിഹരിക്കപ്പെടാതെ കിടക്കുകയാണ്. ഇതുവരെ, പരസ്പരം സ്വീകാര്യമായ ഒരു പരിഹാരവും ഉണ്ടായിട്ടില്ല. ഇന്ത്യയുമായുള്ള അതിര്‍ത്തിയില്‍ ചൈന വിയോജിപ്പുണ്ട്. അതിര്‍ത്തിയിലെ സാധാരണയുള്ള വിന്യാസം ചൈന അംഗീകരിക്കുന്നില്ല. എന്നാല്‍ ഈ വിന്യാസം ഭൂമിശാസ്ത്രപരമായ വ്യവസ്ഥകള്‍ അടിസ്ഥാനമാക്കി നന്നായി സ്ഥാപിതമായ ഒന്നാണെന്നാണ് ഇന്ത്യ കണക്കാക്കുന്നത്. ഇന്ത്യ-ചൈന അതിര്‍ത്തി പ്രദേശങ്ങളിലെ സമാധാനത്തിനായി ഉഭയകക്ഷി ബന്ധത്തിന്റെ കൂടുതല്‍ വികാസം അത്യാവശ്യമാണെന്ന് കരുതുന്നു. സ്ഥിതിഗതികള്‍ ഏകപക്ഷീയമായി മാറ്റാനുള്ള ശ്രമങ്ങള്‍ ഉഭയകക്ഷി കരാറുകളുടെ ലംഘനമാണെന്ന് നയതന്ത്ര ചാനലുകളിലൂടെ ഞങ്ങള്‍ ചൈനയെ അറിയിച്ചിട്ടുണ്ടെന്നും, രാജ്നാഥ് സിങ് പറഞ്ഞു.
അതേസമയം, ചൈനീസ് സൈനികരുടെ അക്രമം മുന്‍കാല കരാറുകളുടെ ലംഘനമാണെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി. നമ്മുടെ അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിനായി നമ്മള്‍ സൈനിക വിന്യാസങ്ങള്‍ പ്രദേശത്ത് സംവിധാനപ്പെടുത്തിയിട്ടുണ്ടെന്നും ഏത് സാഹചര്യത്തെയും നേരിടാന്‍ നമ്മള്‍ തയ്യാറാണെന്ന് നിങ്ങള്‍ക്ക് ഉറപ്പ് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.
#WATCH Defence Minister Rajnath Singh makes a statement on India-China border issue, in Lok Sabha (Source: Lok Sabha TV) https://t.co/1dlRokI1It
— ANI (@ANI) September 15, 2020
അതേസമയം, രാജ്യസഭയുടെ രണ്ടാം ദിനം ഇന്നത്തേക്ക് പിരിഞ്ഞു. നാളെ രാവിലെ 9 മണിക്കാണ് ഇനിചേരുക. ലോക്സഭയിലെ പാര്‍ലമെന്റ് നടപടികളുടെ രണ്ടാം ദിവസം സഭയില്‍ എംപിമാരുടെ ശമ്പള അലവന്‍സിലെ വെട്ടിക്കുറവുകളും മറ്റ് പ്രധാന കാര്യങ്ങളും ചര്‍ച്ചയാവും.
കൊവിഡ് പകര്‍ച്ചവ്യാധിക്കിടയില്‍ ആറു മാസത്തിന് ശേഷം തിങ്കളാഴ്ചയാണ് പാര്‍ലമെന്റ് യോഗം വീണ്ടും ചേര്‍ന്നത്. കിഴക്കന്‍ഡ ലഢാഖിലെ നിയന്ത്രണ രേഖയിലെ ഗല്‍വാന്‍ താഴ്‌വരയില്‍ ജൂണ്‍ 15 ന് 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ തര്‍ക്കം തുടരുകയാണ്. ചൈനയുടെ ഭാഗത്തും മരണങ്ങള്‍ ഉണ്ടായെങ്കിലും വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.