Connect with us

Culture

അതിര്‍ത്ഥി സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് പടക്കപ്പലുകളുടെ സാന്നിധ്യം

Published

on

ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് പടക്കപ്പലുകളുടെ അസാധാരണമായ സാന്നിധ്യം. സിക്കിം അതിര്‍ത്തിയിലേക്ക് ഇന്ത്യ അയച്ച സൈനികരെ പിന്‍വലിക്കണമെന്നു ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ചൈനീസ് പടക്കപ്പലുകളുടെ കണ്ടെത്തല്‍. രണ്ടു മാസത്തിനിടെ 13 ചൈനീസ് പടക്കപ്പലുകളെയാണ് പല സമയങ്ങളിലായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. കാര്യങ്ങള്‍ വേണ്ടവിധം കൈകാര്യം ചെയ്തില്ലെങ്കില്‍ അതിര്‍ത്തി സംഘര്‍ഷം യുദ്ധത്തിലേക്കു നീങ്ങാമെന്ന സൂചന ഔദ്യോഗിക പത്രമായ ഗ്ലോബല്‍ ടൈംസിലൂടെ ചൈന നല്‍കിയ പശ്ചാത്തലത്തില്‍ അതീവ ഗൗരവത്തോടെയാണ് സംഭവത്തെ കാണുന്നത്.

ഇന്ത്യയുടെ നാവിക സാറ്റ്‌ലൈറ്റ് രുക്മിണി (ജിസാറ്റ്7), പൊസീഡന്‍81 എന്ന ദീര്‍ഘദൂര നാവികവിമാനം എന്നിവയുടെ പരിശോധനയിലാണു മുങ്ങിക്കപ്പലുകള്‍ അടക്കമുള്ള ചൈനയുടെ നാവികസന്നാഹങ്ങള്‍ കണ്ടെത്തിയത്. ഏറ്റവും പുതിയ ലുയാങ്3 വിഭാഗത്തിലുള്ള മിസൈല്‍ നശീകരണ മുങ്ങിക്കപ്പലുകള്‍ ഉള്‍പ്പെടെയുള്ളവ കൂട്ടത്തിലുണ്ടെന്നാണു വിവരം.

padakappal

അതിര്‍ത്തിപ്രശ്‌നത്തില്‍ ഇന്ത്യയ്‌ക്കെതിരെ ഒട്ടേറെ ആരോപണങ്ങളുമായി ചൈന രംഗത്തെത്തിയിട്ടുണ്ട്. സിക്കിം അതിര്‍ത്തിയില്‍ ചൈനയുടെ പട്ടാളം നിര്‍മിക്കുന്ന പാതയുടെ പണി തടസ്സപ്പെടുത്താനുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ നീക്കം നിലവിലിരുന്ന നിലപാടിനെ വഞ്ചിക്കുന്നതാണെന്നു ചൈന ആരോപിച്ചു. ഇതോടെ അതിര്‍ത്തിയില്‍ സംഘര്‍ഷം മുറുകുകയാണ്. ചൈനയുടെ പട്ടാളം നിര്‍മിക്കുന്ന പാതയുടെ പണി തടസ്സപ്പെടുത്താനുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ പുതിയ നീക്കം ഇന്ത്യയിലെ സര്‍ക്കാരുകള്‍ തുടര്‍ച്ചയായി സ്വീകരിച്ചിരുന്ന നിലപാടുകളെ ഒറ്റിക്കൊടുക്കലാണെന്നു ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ജനറല്‍ ഷുവാങ് ചൂണ്ടിക്കാട്ടി.

yuddakkappal

2017ലെ ഇന്ത്യ 1962ലെ ഇന്ത്യയില്‍നിന്നു വ്യത്യസ്തമാണെന്ന ഇന്ത്യന്‍ പ്രതിരോധമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ പ്രസ്താവനയോട് ‘ചൈനയും പഴയ ചൈനയല്ലെ’ന്നും തങ്ങളുടെ പ്രദേശങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ചൈനയ്ക്ക് അറിയാമെന്നും ജനറല്‍ ഷുവാങ് പ്രതികരിച്ചു. 55 വര്‍ഷം മുന്‍പ് ഇരുരാജ്യങ്ങളും തമ്മിലുണ്ടായ യുദ്ധത്തില്‍നിന്ന് ഇന്ത്യ ചരിത്രപരമായ പാഠം പഠിക്കണമെന്നു പറഞ്ഞു ചൈന നേരത്തേ 1962ലെ യുദ്ധത്തിന്റെ കാര്യം പരാമര്‍ശിച്ചിരുന്നു. ഈഘട്ടത്തിലാണ് 1962ലെ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യ എന്നോര്‍ക്കണമെന്ന് ഇന്ത്യന്‍ പ്രതിരോധമന്ത്രി ജയ്റ്റ്‌ലി പറഞ്ഞത്.

അതേ സമയം ഇന്ത്യയെ ഉന്നമിട്ട് അറബിക്കടലില്‍ ചൈനയും പാക്കിസ്ഥാനും ആഴ്ചകള്‍ക്കു മുമ്പ് സംയുക്ത നാവികപരിശീലനം നടത്തിയിരുന്നു. നാലു ദിവസത്തെ പരിശീലനത്തിനായി ചൈനയുടെ മൂന്നു പടക്കപ്പലുകള്‍ അടക്കമുള്ള സേനയാണ് എത്തിയത്.
ഇരുരാജ്യങ്ങളുടെയും നാവികസേനകളുടെ അഞ്ച് ഉപരിതല കപ്പലുകളും രണ്ട് ഹെലികോപ്ടറുകളും പരിശീലന പരിപാടിയില്‍ പങ്കെടുത്തു.

Film

വിവാദങ്ങള്‍ക്കൊടുവില്‍ ‘ഹാല്‍’ സിനിമ തിയേറ്ററുകളിലേക്ക്; ചിത്രം ക്രിസ്മസിന് റിലീസ് ചെയ്യും

ഡിസംബര്‍ 20 ന് ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തുവിടുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.

Published

on

സെന്‍സര്‍ഷിപ്പ് വിവാദങ്ങള്‍ക്കൊടുവില്‍ ഷെയിന്‍ നിഗം നായകനാകുന്ന ‘ഹാല്‍’ എന്ന സിനിമ ക്രിസ്മസിന് തിയേറ്ററുകളിലേക്ക്. നവാഗതനായ വീര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സാക്ഷി വൈദ്യയാണ് നായിക. ഡിസംബര്‍ 20 ന് ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തുവിടുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.

സിനിമയിലെ ചില രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന നിര്‍ദ്ദേശവുമായി സെന്‍സര്‍ ബോര്‍ഡ് എത്തിയതോടെയാണ് ചിത്രം ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നത്. ജോണി ആന്റണി, നത്ത്, വിനീത് ബീപ്കുമാര്‍, കെ. മധുപാല്‍, സംഗീത മാധവന്‍ നായര്‍, ജോയ് മാത്യു, നിഷാന്ത് സാഗര്‍, നിയാസ് ബെക്കര്‍, റിയാസ് നര്‍മകാല, സുരേഷ് കൃഷ്ണ, രവീന്ദ്രന്‍, സോഹന്‍ സീനുലാല്‍, മനോജ് കെ.യു, ഉണ്ണിരാജ, ശ്രീധന്യ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി എത്തുന്ന ചിത്രം ജെ വി ജെ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ഒരുങ്ങുന്നത്. ഹാലിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് നിഷാദ് കോയയാണ്. തിങ്ക് മ്യൂസിക്കാണ് മ്യൂസിക് പാര്‍ട്‌നര്‍.

ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് നന്ദഗോപന്‍ വി ആണ്. ഛായാഗ്രഹണം: രവി ചന്ദ്രന്‍, എഡിറ്റര്‍: ആകാശ് ജോസഫ് വര്‍ഗ്ഗീസ്, ആര്‍ട്ട് ഡയറക്ടര്‍: നാഥന്‍, പ്രശാന്ത് മാധവ്, പ്രൊജക്റ്റ് ഡിസൈനര്‍: ഷംനാസ് എം അഷ്റഫ്, കോസ്റ്റ്യൂം ഡിസൈന്‍: ധന്യ ബാലകൃഷ്ണ, തന്‍വീര്‍ അഹമ്മദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജിനു പി.കെ, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, കോറിയോഗ്രഫി: സാന്‍ഡി, ഷെരീഫ് മാസ്റ്റര്‍, ദിനേശ് മാസ്റ്റര്‍, മാനിഷാദ, ഗാനരചന: വിനായക് ശശികുമാര്‍, ബിന്‍സ്, മുത്തു, നീരജ് കുമാര്‍, മൃദുല്‍ മീര്‍, അബി, സ്റ്റില്‍സ്: എസ് ബി കെ ഷുഹൈബ്, രാജേഷ് നടരാജന്‍, സൗണ്ട് ഡിസൈന്‍: അനെക്‌സ് കുര്യന്‍, സൗണ്ട് മിക്‌സിങ്: വിഷ്ണു സുജാതന്‍, വിഎഫ്എക്‌സ്: ഡോട്ട് വിഎഫ്എക്‌സ് സ്റ്റുഡിയോസ്, ഡിഐ: കളര്‍പ്ലാനറ്റ്, ചീഫ് അസോ. ഡയറക്ടര്‍: മനീഷ് ഭാര്‍ഗ്ഗവന്‍, അസോസിയേറ്റ് ഡയറക്ടര്‍: പ്രവീണ്‍ എസ് വിജയ്, പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍: ജിബു.ജെടിടി, ഷിസാദ്, പബ്ലിസിറ്റി ഡിസൈന്‍സ്: ടെന്‍ പോയിന്റ്, വിതരണം: ജെവിജെ റിലീസ് ത്രൂ രാജ്‌സാഗര്‍ ഫിലിംസ്, ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍: ഫാര്‍സ് ഫിലിംസ്, പി ആര്‍ ഒ: വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്.

 

Continue Reading

Film

‘പൊന്മാൻ’യിലെ പി.പി. അജേഷ്; കഥാപാത്രത്തെ ഉൾക്കൊള്ളാൻ നോവൽ വലിയ സഹായമായി – ബേസിൽ ജോസഫ്

വളരെ ജനപ്രിയമായ നോവലിലെ കേന്ദ്ര കഥാപാത്രത്തെ താൻ അവതരിപ്പിച്ച് “നശിപ്പിച്ചു” എന്ന് ആളുകൾ പറയരുത് എന്ന ആശങ്ക തനിക്കുണ്ടായിരുന്നുവെന്നും ബേസിൽ പറഞ്ഞു

Published

on

‘പൊന്മാൻ’ എന്ന ചിത്രത്തിലെ പി.പി. അജേഷ് എന്ന കഥാപാത്രത്തെ ഉൾക്കൊണ്ടു അവതരിപ്പിക്കാൻ ഏറ്റവും കൂടുതൽ സഹായകമായത് ചിത്രം അടിസ്ഥാനമാക്കിയ ജി.ആർ. ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന നോവലാണെന്ന് നടനും സംവിധായകനുമായ ബേസിൽ ജോസഫ്. ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വളരെ ജനപ്രിയമായ നോവലിലെ കേന്ദ്ര കഥാപാത്രത്തെ താൻ അവതരിപ്പിച്ച് “നശിപ്പിച്ചു” എന്ന് ആളുകൾ പറയരുത് എന്ന ആശങ്ക തനിക്കുണ്ടായിരുന്നുവെന്നും ബേസിൽ പറഞ്ഞു. ‘പൊന്മാൻ’ ചിത്രീകരിച്ച സ്ഥലങ്ങൾ, നോവലിൽ പറയുന്ന യഥാർത്ഥ സംഭവം നടന്ന അതേ നാട്ടിലും പരിസരങ്ങളിലുമായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

“ബുക്ക് പലവട്ടം വായിച്ചു. ഓരോ സീനും തലക്കുള്ളിൽ ഒരു മസിൽ മെമ്മറി പോലെ ഉറച്ചിരുന്നു. കുറച്ച് സമയം കഴിഞ്ഞപ്പോൾ അജേഷ് ആയി തന്നെ മാറിയതുപോലെ തോന്നുമായിരുന്നു,” ബേസിൽ പറഞ്ഞു.

ഏറെ ജനപ്രീതിയും വാണിജ്യ വിജയവും നേടിയ ‘പൊന്മാൻ’യിലെ പ്രകടനം ഈ വർഷത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടനുള്ള പുരസ്‌കാരം ബേസിലിന് നേടിക്കൊടുക്കുമെന്ന രീതിയിലാണ് ആരാധകർ ചിത്രത്തെക്കുറിച്ച് ചർച്ച ചെയ്യുന്നത്.

ഹോളിവുഡ് റിപ്പോർട്ടറിന്റെ ആക്ടേഴ്സ് റൗണ്ട് ടേബിളിൽ സംസാരിക്കവെ, അഭിനയത്തിലേക്ക് കടക്കാൻ ഉണ്ടായ സാഹചര്യങ്ങളെക്കുറിച്ചും ബേസിൽ മനസ് തുറന്നു. “ഒരു സംവിധായകനായി മാത്രം മുന്നോട്ട് പോകുന്നത് എല്ലായ്പ്പോഴും സുഖകരമാകണമെന്നില്ല. സാമ്പത്തികമായി ചില പ്രശ്നങ്ങൾ വരാം, പ്രത്യേകിച്ച് നടന്മാരുടെ ഡേറ്റിനായി കാത്തിരിക്കേണ്ടി വരുമ്പോൾ. അങ്ങനെയാണ് അഭിനയത്തിലേക്കും കടക്കാമെന്ന് തീരുമാനിച്ചത്. ചെറിയ വേഷങ്ങളിലൂടെ മുഖ്യധാരയിലേക്ക് എത്താനും കഴിഞ്ഞു,” അദ്ദേഹം വ്യക്തമാക്കി.

Continue Reading

Film

രാജമൗലിയും ജെയിംസ് കാമറൂണും ഒരേ വേദിയിൽ; ‘വാരണാസി’ ഷൂട്ടിങ്ങിലേക്ക് ക്ഷണം ചോദിച്ച് കാമറൂൺ

വീഡിയോ കോൺഫറൻസ് വഴിയാണ് ഇരുവരും സംവദിച്ചത്. ഹൈദരാബാദ് ഐമാക്സ് തിയറ്ററിൽ ‘അവതാർ’ ഒരു വർഷത്തിലേറെ പ്രദർശിപ്പിച്ചതും ചിത്രത്തിന്റെ സാങ്കേതിക മികവും കഥാപറച്ചിൽ ശൈലിയുമടക്കം രാജമൗലി അഭിമുഖത്തിൽ പ്രശംസിച്ചു.

Published

on

ഇന്ത്യൻ സിനിമാലോകത്തെയും ആരാധകരെയും ആവേശത്തിലാഴ്ത്തി സംവിധായകരായ എസ്.എസ്. രാജമൗലിയും ജെയിംസ് കാമറൂണും തമ്മിലുള്ള അഭിമുഖ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. വീഡിയോ കോൺഫറൻസ് വഴിയാണ് ഇരുവരും സംവദിച്ചത്. ഹൈദരാബാദ് ഐമാക്സ് തിയറ്ററിൽ ‘അവതാർ’ ഒരു വർഷത്തിലേറെ പ്രദർശിപ്പിച്ചതും ചിത്രത്തിന്റെ സാങ്കേതിക മികവും കഥാപറച്ചിൽ ശൈലിയുമടക്കം രാജമൗലി അഭിമുഖത്തിൽ പ്രശംസിച്ചു.

രാജമൗലിയുടെ വരാനിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘വാരണാസി’യെക്കുറിച്ചും ജെയിംസ് കാമറൂൺ സംസാരിച്ചു. ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് തന്നെ ക്ഷണിക്കുമോയെന്ന് കാമറൂൺ ചോദിച്ചതും ശ്രദ്ധേയമായി. രാജമൗലിയുടെ സിനിമാറ്റിക് കാഴ്ചപ്പാടിനെയും ശക്തമായ കഥപറച്ചിലിനുള്ള കഴിവുകളെയും അദ്ദേഹം അഭിനന്ദിച്ചു. ഇന്ത്യൻ സിനിമയുടെയും രാജമൗലിയുടെ ചിത്രങ്ങളുടെയും ലൊക്കേഷനുകൾ നേരിട്ട് സന്ദർശിക്കാനുള്ള ആഗ്രഹവും കാമറൂൺ പങ്കുവച്ചു.

ജനപ്രിയ പരമ്പരയായ ‘അവതാർ’യുടെ മൂന്നാം ഭാഗമായ ‘അവതാർ: ഫയർ ആൻഡ് ആഷ്’ ഡിസംബർ 19ന് റിലീസ് ചെയ്യാനിരിക്കുകയാണ്. ഇന്ത്യയിൽ വലിയ ആരാധകവൃന്ദമുള്ളതിനാൽ ചിത്രം വൻതോതിൽ റിലീസ് ചെയ്യാനാണ് പദ്ധതി. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിലായാണ് ചിത്രം പ്രദർശനത്തിനെത്തുക. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായിട്ടാണ് രാജമൗലിയും ജെയിംസ് കാമറൂണും തമ്മിലുള്ള അഭിമുഖം നടന്നത്.

തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബുവിനെ നായകനാക്കി രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘വാരണാസി’. 1000 കോടിയിലധികം ബജറ്റുള്ള ചിത്രത്തിൽ പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ എന്നിവർ ഉൾപ്പെടെ വമ്പൻ താരനിര അണിനിരക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ചിത്രം 2027ൽ തിയറ്ററുകളിലെത്തുമെന്നാണ് വിവരം.

Continue Reading

Trending