india

ചൈന ബുദ്ധമതത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്നു; ദലൈ ലാമ

By webdesk13

January 01, 2023

ബുദ്ധമതത്തെ നശിപ്പിക്കാന്‍ ചൈന ശ്രമം നടത്തുകയാണെന്ന് ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈ ലാമ. ചൈനീസ് സര്‍ക്കാര്‍ പത്മസംഭവ എന്ന പ്രതിമ തകര്‍ത്തതിനെ ചൊല്ലിയാണ് അദ്ദേഹം പ്രതികരണം നടത്തിയത്. ബോധഗയയിലെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ബുദ്ധമതത്തെ തകര്‍ക്കാന്‍ ചൈന ശ്രമിക്കുകയാണ്. എങ്കിലും ബുദ്ധമതം ഇവിടെ നലനില്‍ക്കുന്നു. ചൈനയിലും ബുദ്ധമത വിശ്വസികള്‍ ഉണ്ട്. ആരെങ്കിലും ദ്രോഹിക്കുന്നത് ആരുടെയും മതത്തെ അപകടത്തിലാക്കില്ല. ഇന്നും ചൈനയിലെ ബുദ്ധമത അനുയായികള്‍ ബുദ്ധനു മുന്നില്‍ പ്രാര്‍ഥിക്കുകയാണ്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദലൈ ലാമയുടെ ബോധഗയയിലെ സന്ദര്‍ശന സ്ഥലത്തുനിന്ന് കഴിഞ്ഞ ദിവസം ചൈനീസ് ചാരവനിതയെ പൊലീസ് അറസ്റ്റ് ചെയ്ത വാര്‍ത്ത പുറത്ത് വന്നിരുന്നു.